കാക്കനാടന്‍ വിടപറഞ്ഞു

ഭാര്യ അമ്മിണിയും ബന്ധുക്കളും മരണസമയത്ത് ഒപ്പമുണ്ടായിരുന്നു. 1935 ഏപ്രില്‍ 23ന് തിരുവല്ലയില്ലാണ് കാക്കനാടന്റെ ജനനം. യഥാര്‍ഥ സ്വദേശം കാഞ്ഞിരപ്പള്ളി തമ്പലക്കാടാണ്. പ്രൈവറ്റ് സ്‌കൂളില്‍ അദ്ധ്യാപകനായിട്ടാണ് ഔദ്യോഗിക ജീവിതം തുടങ്ങിയത്.
1957മുതല്‍ നാലു വര്‍ഷം സതേണ്‍ റെയില്‍വേയിലും 1961 മുതല്‍ 1967 വരെ റെയില്‍വേ മിനിസ്ട്രിയിലും ജോലി ചെയ്തു. അതിനിടയില്‍ ആഗ്രാ യൂണിവേഴിസിറ്റിയുടെ കീഴിലുള്ള ഘാസിയാബാഗ് എം.എം.എച്ച് കോളജില്‍ എം.എ(ഇക്കണോമിക്‌സ്)യ്ക്ക് ഒരു വര്‍ഷം പഠിച്ചു. 1967ല്‍ ജര്‍മ്മനിക്കു പോയി. ലൈപ്‌സിഗില്‍ ആറുമാസം ഭാഷ പഠിച്ചു. ആറുമാസം യൂറോപ്പിലാകെ അലഞ്ഞുനടന്നു. 1968 അവസാനം കേരളത്തില്‍ തിരിച്ചെത്തി.
ആള്‍വാര്‍ തിരുനഗറിലെ പന്നികള്‍ എന്ന കഥാസമാഹാരത്തിന് വിശ്വദീപം അവാര്‍ഡും ഏറ്റവും നല്ല ചെറുകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. 1996ലെ മുട്ടത്തുവര്‍ക്കി സാഹിത്യ അവാര്‍ഡ് ഉഷ്ണമേഖലയെന്ന നോവലിനും ലഭിച്ചു.
കഥയ്ക്കും നോവലിനും കേരളസാഹിത്യ അക്കാദമി അവാര്‍ഡ് (നോവല്‍ ഒറോത 1984 ) ലഭിച്ചു. ചെറുകഥയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാവും ലഭിച്ചു.
2008ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നല്‍കി ആദരിച്ചു. സാക്ഷി, ഏഴാംമുദ്ര, വസൂരി, പറങ്കിമല, ഉഷ്ണമേഖല, അജ്ഞാതയുടെ താഴ്‌വര, ഒറോത, ബര്‍സാത്തി എന്നിവയാണു പ്രധാന നോവലുകള്‍.
കണ്ണാടിവീട്, അശ്വത്ഥാമാവിന്റെ ചിരി, ശ്രീചക്രം, ഉച്ചയില്ലാത്ത ഒരു ദിവസം, മഴയുടെ ജ്വാലകള്‍ എന്നീ ചെറുകഥാ സമാഹാരങ്ങളും എഴുതി. രാധ, രാജന്‍, ഋഷി എന്നിവരാണ് മക്കള്‍.












Click it and Unblock the Notifications