ജര്‍മ്മന്‍ വിനോദസഞ്ചാരിയെ നരഭോജികള്‍ തിന്നെന്ന്

ഫ്രഞ്ച് പോളിനേഷ്യന്‍ ദ്വീപായ നുക്കുഹിവയില്‍ വച്ചാണ് സ്റ്റീഫനെ കാണാതായത്. ഒരാഴ്ചയോളം നീണ്ട തിരച്ചിലിനൊടുവില്‍ ഇയാളുടേതെന്ന് കരുതുന്ന ശരീരഭാഗങ്ങളും വസ്ത്രാവശി്ഷ്ടങ്ഹളും ഒരു അഗ്നികുണ്ഡത്തിനടുത്തുനിന്നും കണ്ടെത്തുകയായിരുന്നു. ഹാംബര്‍ഗ് സ്വദേശിനിയാണ് സ്റ്റീഫന്‍.
സ്റ്റീഫന്‍ തന്റെ കാമുകി ഹീക്ക് ദോര്‍ഷുമൊത്ത് 2008 മുതല്‍ ലോക പര്യടനത്തിലായിരുന്നു. നുക്കു ഹിവയില്‍ പരമ്പതാഗത ആട് വേട്ട ആസ്വദിക്കുന്നതിന് ഗൈഡായ ഹെന്റി ഹെയ്തി എന്നയാളുമൊത്താണ് അവസാനം പുറത്ത് പോയത്.
വേട്ടയ്ക്ക് പോയ ശേഷം സ്റ്റീഫന്റെ താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഹെന്റി അദ്ദേഹത്തിന് അപകടം പിണഞ്ഞു എന്ന് ഹീക്ക് ദോര്‍ഷിനോട് പറയുകയും അവരെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനുശേഷം അപ്രത്യക്ഷനായ ഗൈഡിനെ കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല.
സ്റ്റീഫന്‍ റാമിന്റേത് എന്ന് കരുതുന്ന ശരീരഭാഗങ്ങള്‍ ശാസ്ത്രീയ പരിശോധകള്‍ക്ക് വിധേയമാക്കുകയാണ്. എന്നാല്‍, നരഭോജികളുടെ കഥ അത്രയ്ക്ക് വിശ്വസിക്കാനാവില്ല എന്നാണ് പോലീസ് അധികൃതരുടെ പക്ഷം. ഇതിനുള്ളില്‍ മറ്റെന്തെങ്കിലും കഥയുണ്ടാകുമെന്ന വിശ്വാസത്തിലാണ് പൊലീസിന്റെ നീക്കങ്ങള്‍.












Click it and Unblock the Notifications