ജര്‍മന്‍ ഉപഗ്രഹം ഈ ആഴ്ച നിലം പൊത്തും

അമേരിക്കന്‍ കാലാവസ്ഥ ഉപഗ്രഹം ഭൂമിയില്‍ പതിക്കുമെന്ന വാര്‍ത്ത ഏറെ ആശങ്കയോടെയാണ് ആളുകള്‍ നിരീക്ഷിച്ചിരുന്നത്. ഒടുവില്‍ അത് പസഫിക് സമൂദ്രത്തില്‍ വീണതോടെ പ്രശ്‌നം തീര്‍ന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ സാറ്റലൈറ്റ് 'മഴ' തന്നെ പെയ്യുമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.
ഭൗമാന്തരീക്ഷത്തിലേക്ക് കയറുന്നതോടെ പേടകം തകരും. വലിയ കഷണങ്ങളൊന്നും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയില്ല. പക്ഷേ, ഗ്ലാസ്സുകളും സിറാമിക് കഷണങ്ങളും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്.
ഇത് ഭൂമിയിലെ ഒരാള്‍ക്ക് അപകടമുണ്ടാക്കാനുള്ള സാധ്യത രണ്ടായിരത്തില്‍ ഒന്നുമാത്രമാണ്. പക്ഷേ, നാസയുടെ ഉപഗ്രഹം അപകടമുണ്ടാക്കാനുള്ള സാധ്യത 3200ല്‍ ഒന്നുമാത്രമായിരുന്നു.












Click it and Unblock the Notifications