കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജര്‍മന്‍ ഉപഗ്രഹം ഈ ആഴ്ച നിലം പൊത്തും

Google Oneindia Malayalam News

Rosat
ബെര്‍ലിന്‍: 2.4 ടണ്‍ ഭാരമുള്ള ജര്‍മന്‍ ഉപഗ്രഹം റോസാറ്റ് ഈ ആഴ്ച ഭൂമിയില്‍ പതിക്കും. ഒക്ടോബര്‍ 21നും 25നും ഇടിയിലുള്ള ദിവസങ്ങളില്‍ ഭൂമിയിലെത്തും എന്നുമാത്രമേ ശാസ്ത്രകാരന്മാര്‍ക്ക് പറയാന്‍ സാധിക്കുന്നുള്ളൂ. എന്ന്? എപ്പോള്‍? എവിടെ എന്ന ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കില്ലെന്ന് ജര്‍മന്‍ സ്‌പേസ് ഏജന്‍സി വ്യക്തമാക്കി.

അമേരിക്കന്‍ കാലാവസ്ഥ ഉപഗ്രഹം ഭൂമിയില്‍ പതിക്കുമെന്ന വാര്‍ത്ത ഏറെ ആശങ്കയോടെയാണ് ആളുകള്‍ നിരീക്ഷിച്ചിരുന്നത്. ഒടുവില്‍ അത് പസഫിക് സമൂദ്രത്തില്‍ വീണതോടെ പ്രശ്‌നം തീര്‍ന്നു. എന്നാല്‍ വരും ദിവസങ്ങളില്‍ സാറ്റലൈറ്റ് 'മഴ' തന്നെ പെയ്യുമെന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്.

ഭൗമാന്തരീക്ഷത്തിലേക്ക് കയറുന്നതോടെ പേടകം തകരും. വലിയ കഷണങ്ങളൊന്നും ഭൂമിയില്‍ പതിക്കാന്‍ സാധ്യതയില്ല. പക്ഷേ, ഗ്ലാസ്സുകളും സിറാമിക് കഷണങ്ങളും താഴേക്ക് പതിക്കാനുള്ള സാധ്യതയുണ്ട്.

ഇത് ഭൂമിയിലെ ഒരാള്‍ക്ക് അപകടമുണ്ടാക്കാനുള്ള സാധ്യത രണ്ടായിരത്തില്‍ ഒന്നുമാത്രമാണ്. പക്ഷേ, നാസയുടെ ഉപഗ്രഹം അപകടമുണ്ടാക്കാനുള്ള സാധ്യത 3200ല്‍ ഒന്നുമാത്രമായിരുന്നു.

English summary
German Satallite expect to hit earth on saturday or sunday. But the exact date and time still a mystery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X