കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജൂലിയന്‍ ബാണ്‍സിന് ബുക്കര്‍ പുരസ്‌കാരം

Google Oneindia Malayalam News

Julian Barnes
ലണ്ടന്‍: ഇംഗ്ലീഷ് സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരങ്ങളിലൊന്നായ മാന്‍ ബുക്കര്‍ പ്രൈസ് ഇത്തവണ ഐറിഷ് എഴുത്തുകാരനായ ജൂലിയാന്‍ ബാണ്‍സിന്. അദ്ദേഹത്തിന്റെ 'ദ സെന്‍സ് ഓഫ് എന്‍ എന്‍ഡിങ് ' എന്ന നോവലിനാണ് സമ്മാനം.

ഇത് നാലാം തവണയാണ് ബാണ്‍സിന്റെ പേര് ഫൈനല്‍റൗണ്ടിലെത്തുന്നത്. 1984ലും 1998ലും 2005ലും അവസാന നിമിഷം പുറന്തള്ളപ്പെടുകയായിരുന്നു. അന്ന് യഥാക്രമം ഫ്‌ളോബെര്‍ട്‌സ് പാരറ്റ്, ഇംഗ്ലണ്ട് ഇംഗ്ലണ്ട്, ആര്‍തര്‍ ആന്റ് ജോര്‍ജ് എന്നീ കൃതികളാണ് പരിഗണനയ്‌ക്കെത്തിയിരുന്നത്.

1946ല്‍ ഇംഗ്ലണ്ടിലെ ലെയ്‌സെസ്റ്ററിലാമ് ജൂലിയാന്‍ ജനിച്ചത്. സിറ്റി ഓഫ് ലണ്ടന്‍ സ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. ഓക്‌സ്‌ഫോര്‍ഡിലെ മഗ്ദലന്‍ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം ഓക്‌സ്‌ഫോര്‍ഡ് ഇംഗ്ലണ്ട് ഡിക്ഷണറി വിഭാഗത്തില്‍ മൂന്നു വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. തുടര്‍ന്ന് സ്റ്റേറ്റ്‌സ്മാനിലെ സാഹിത്യ നിരൂപണകോളം എഴുതുന്ന ജോലി ഏറ്റെടുത്തു. ഈ കാലഘട്ടം ജൂലിയാന്റെ ജീവിതത്തിലെ വഴിത്തിരിവായി.

മെട്രോലാന്‍ഡ്(1980)എന്ന ആദ്യ നോവല്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു. ബിഫോര്‍ ഷി മെറ്റ് മി, ഫ്‌ളോബര്‍ട്‌സ് പാരറ്റ്, സ്റ്റാറിഹ് എറ്റ് ദ സണ്‍, എ ഹിസ്റ്ററി ഓഫ് ദ വേള്‍ഡ്, ടോക്കിങ് ഇറ്റ് ഓവര്‍, ദ പോര്‍കുപിന്‍, ലവ് ഇടിസി എന്നിവയാണ് മറ്റു പ്രധാന നോവലുകള്‍.

English summary
Julian Barnes won the Man Booker Prize, one of the highest-profile awards in English-language literature, at the fourth attempt, for his novel "The Sense of an Ending".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X