നേപ്പാളില്‍ വിമാനം തകര്‍ന്ന് ആറുമരണം

ബ്രിട്ടീഷ് നോര്‍മന്‍ ഐലന്റര്‍ വിഭാഗത്തില്‍ പെട്ട ചെറുവിമാനത്തില്‍ ആറു യാത്രക്കാരാണുണ്ടായിരുന്നത്. ഇന്ത്യന്‍ അതിര്‍ത്തിയ്ക്ക് സമീപം തകര്‍ന്നു വീണ വിമാനത്തിനടുത്തു നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ആരും ജീവനോടെ രക്ഷപ്പെടാന്‍ സാധ്യതയില്ലെങ്കിലും ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.
ചൊവ്വാഴ്ച വൈകുന്നേരം തന്നെ വിമാനം നിയന്ത്രണം വിട്ട് താഴേക്ക് പതിച്ച വിവരം അറിഞ്ഞിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി യാത്ര തിരിച്ചവര്‍ക്ക് ബുധനാഴ്ച രാവിലെ മാത്രമേ മലനിരകളിലെത്താന്‍ സാധിച്ചുള്ളൂ.
അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കടുത്ത പുകയും മഞ്ഞുമുള്ള പരുക്കന്‍ കാലാവസ്ഥ രക്ഷാപ്രവര്‍ത്തനം പോലും ദുഷ്‌കരമാക്കുന്നതായി സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. മോശം കാലാവസ്ഥ മൂലം ആര്‍മി ഹെലികോപ്റ്ററുകള്‍ക്ക് സംഭവസ്ഥലത്തെത്താന്‍ കഴിയാതെ വന്നു.












Click it and Unblock the Notifications