കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാരപ്പണി:എംപിയുടെ കാമുകി കുടുങ്ങി

  • By Nisha Bose
Google Oneindia Malayalam News

Crime
ലണ്ടന്‍: ചാരപ്പണി ചെയ്ത ബ്രിട്ടീഷ് എംപിയുടെ കാമുകി നിയമക്കുരുക്കില്‍. എംപിയുടെ അസിസ്റ്റന്റ് കൂടിയായിരുന്ന കാറ്റിയ എന്ന എക്തറീന റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സിയ്ക്ക് വിവരങ്ങള്‍ ചോര്‍ത്തി കൊടുത്തുവെന്നാണ് ആരോപണം.

ആരോപണത്തെ തുടര്‍ന്ന് കാറ്റിയയെ നാടുകടത്തണമെന്ന് ബ്രിട്ടീഷ് അധികാരികള്‍ ആവശ്യപ്പെട്ടു. കാറ്റിയ ബ്രിട്ടനില്‍ തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുമെന്നാണ് ഇവരുടെ അഭിപ്രായം.

അതേസമയം താന്‍ ബോസുമായി പ്രണയത്തിലായിരുന്നുവെന്നത് സത്യമാണെന്നും എന്നാല്‍ ചാരപ്പണി ചെയ്തിട്ടില്ലെന്നും 26കാരിയായ ക്യാറ്റിയ പറയുന്നു. തന്നെ നാടുകടത്താനുള്ള നീക്കത്തിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ഇവര്‍.

എന്നാല്‍ തന്റെ അസിസ്റ്റന്റ് കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പാര്‍ലമെന്റംഗമായ ഹാന്‍കോക്ക് പറഞ്ഞു. തന്റെ ഓഫീസില്‍ ഗവേഷകയായി രണ്ടര വര്‍ഷത്തോളം കാറ്റിയ ജോലി ചെയ്തിട്ടുണ്ടെന്നും അവര്‍ ഒരിക്കലും ചാരപ്പണി ചെയ്യില്ലെന്നുമാണ് ഹാന്‍കോക്ക് അഭിപ്രായപ്പെടുന്നത്.

English summary
A British lawmaker's former assistant accused of spying for Moscow went to court on Tuesday in a bid to prevent being deported -- telling judges that she had an affair with her boss, but was not a Russian agent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X