കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസില്‍ പൊതുപണിമുടക്ക് തുടങ്ങി

Google Oneindia Malayalam News

Greece
എതന്‍സ്: ഗ്രീസില്‍ 48 മണിക്കൂര്‍ നീളുന്ന പൊതുപണിമുടക്ക് തുടങ്ങി. കടകമ്പോളങ്ങളും ഓഫിസുകളും വിമാനത്താവളങ്ങളും അടച്ചുപൂട്ടിയതിനാല്‍ രാജ്യം തന്നെ നിശ്ചലമായിരിക്കുകയാണ്.
സാമ്പത്തിക പ്രതിസന്ധി മറിടക്കാന്‍ കടുത്ത നടപടികള്‍ സ്വീകരിക്കുന്നതിനുവേണ്ടി പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടക്കുന്നതിനു മുന്നോടിയായാണ് ഈ പണിമുടക്ക്.

നികുതികള്‍ ഉയര്‍ത്താനും ശമ്പളം വെട്ടികുറയ്ക്കാനും ജോലിക്കാരുടെ എണ്ണത്തില്‍ വന്‍കുറവ് വരുത്താനും നിര്‍ദ്ദേശിക്കുന്ന ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. കടക്കെണിയില്‍ കുടുങ്ങികിടക്കുന്ന രാജ്യത്തെ സഹായിക്കുന്നതിന് യൂറോപ്യന്‍യൂനിയനിലെ മറ്റു രാജ്യങ്ങള്‍ തയ്യാറാവണമെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കുക തന്നെ വേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

അതേ സമയം സര്‍ക്കാറിന്റെ ഇത്തരം നടപടികള്‍ ജീവിതം കൂടുതല്‍ ദുസ്സഹമാക്കുമെന്ന് സമരത്തിന് ആഹ്വാനം ചെയ്ത രാജ്യത്തെ രണ്ടു പ്രമുഖ തൊഴിലാളി യൂനിയനുകള്‍ കുറ്റപ്പെടുത്തി. രാജ്യത്തിന്റെ പൊതുകടം മൊത്ത ആഭ്യന്തരവരുമാനത്തേക്കാള്‍ 162 ശതമാനം കൂടുതലാണ്. യൂറോപ്യന്‍ യൂനിയനും ഐഎംഎഫും രണ്ട് രക്ഷാപാക്കേജുകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

2002ല്‍ രാജ്യത്ത് നടപ്പാക്കിയ സാമ്പത്തികപരിഷ്‌കാരങ്ങളാണ് ഗ്രീസിനു തിരിച്ചടിയായത്. 2004ലെ ഒളിംപിക്‌സ് അടക്കമുള്ള വന്‍കിട പദ്ധതികള്‍ കടംവാങ്ങി ചെലവാക്കിയത് തിരിച്ചടിയായി. യൂറോയിലേക്ക് മാറിയെങ്കിലും ഗ്രീസിന്റെ അധികകടങ്ങളും താരതമ്യേന ഉയര്‍ന്ന പലിശനിരക്കിലായിയെന്നതും തിരിച്ചടിയായി.

English summary
Greek unions have begun a 48-hour general strike against new austerity measures.The strike shut government departments, businesses, public services.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X