സെന്‍സെക്‌സ് 148 പോയിന്റ് നഷ്ടത്തില്‍
മുംബൈ: നഷ്ടപ്പെട്ടതിന്റെ പകുതിയോളം തിരിച്ചുപിടിച്ചെങ്കിലും മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് ക്ലോസ് ചെയ്തത് 148.45 പോയിന്റ് നഷ്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, എസ്ബിഐ, ഇന്‍ഫോസിസ്, ടാറ്റാ സ്റ്റീല്‍ ഓഹരികള്‍ അവസാനമണിക്കൂറുകളില്‍ നടത്തിയ തിരിച്ചുവരവാണ് വിപണിക്ക് അനുഗ്രഹമായത്.
16745.24 വരെ താഴ്ന്ന വിപണി ക്ലോസ് ചെയ്തത് 16936.89ലാണ്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 47.25 പോയിന്റ് നഷ്ടത്തില്‍ 5091.90ലാണ് കച്ചവടം അവസാനിപ്പിച്ചത്.
വില്‍പ്പന തുടങ്ങിയ ഉടനെ 5000നു താഴേക്കു പതിയ വിപണി പിന്നീട് തിരിച്ചുകയറുകയായിരുന്നു. യൂറോപ്യന്‍ പ്രതിസന്ധിയെ കുറിച്ചുള്ള ആശങ്ക തന്നെയാണ് വിപണിക്ക് തിരിച്ചടിയായത്.
സണ്‍ ഫാര്‍മ, മാരുതി സുസുക്കി എന്നീ കമ്പനികള്‍ വ്യാഴാഴ്ച ഒരു ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയപ്പോള്‍ എച്ച്ഡിഎഫ്‌സി, ഐഡിഎഫ്‌സി, ഡിഎല്‍എഫ്, ജയപ്രകാശ് അസോസിയേറ്റ്‌സ്, ഐസിഐസിഐ ഓഹരികള്‍ക്ക് കനത്ത തിരിച്ചടിയേറ്റു.












Click it and Unblock the Notifications