Get Updates
Get notified of breaking news, exclusive insights, and must-see stories!

യൂറോപ്യന്‍ ഉച്ചകോടി നിര്‍ണായകമാവും

Eu
ഈ വാരം അവസാനത്തോടെ ആരംഭിക്കുന്ന യൂറോപ്യന്‍ ഉച്ചകോടിയിലെ തീരുമാനങ്ങള്‍ ആഗോള സാമ്പത്തിക വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. അതുകൊണ്ടു തന്നെ നിക്ഷേപകര്‍ മാര്‍ക്കറ്റില്‍ നിന്നു മാറിനില്‍ക്കാന്‍ ശ്രമിക്കുന്നത് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കുമെന്നകാര്യത്തില്‍ സംശയമില്ല.

ഞായറാഴ്ച നടക്കുന്ന യോഗത്തെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനാണ് എല്ലാവരും ശ്രമിക്കുന്നത്. ഗ്രീസിനുള്ള താല്‍ക്കാലിക ഉത്തേജകപാക്കേജുകള്‍ മാത്രമാണോ? അതോ, നിലനില്‍ക്കുന്ന കടക്കെണിയ്ക്ക് ഒരു ശാശ്വതപരിഹാരം കാണുമോ? എന്നതാണ് എല്ലാവരുടെയും മനസ്സിലുള്ള ചോദ്യം.

ബുധനാഴ്ച രാത്രി അമേരിക്കന്‍ വിപണി ക്ലോസ് ചെയ്തത് നഷ്ടത്തിലാണ്. വ്യാഴാഴ്ച വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികള്‍ക്കെല്ലാം തിരിച്ചടി നേരിട്ടുകഴിഞ്ഞു. അതേ സമയം ഇന്ത്യന്‍ ഓഹരി വിപണിയുടെ എല്ലാമേഖലകളിലും ഉണര്‍വുണ്ടാക്കിയ ബുധനാഴ്ചത്തെ കുതിപ്പ് ശുഭസൂചനയാണെന്ന് വിദഗ്ധര്‍ പറയുന്നു. തൊട്ടടുത്ത ദിവസങ്ങളില്‍ നിഫ്റ്റിക്ക് 5250 ടച്ച് ചെയ്യാനുള്ള കരുത്തു നല്‍കാന്‍ ഇതിനു സാധിക്കും.

വ്യാഴാഴ്ച വ്യാപാരത്തിലേര്‍പ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട ഓഹരികള്‍: പെട്രോനെറ്റ് എല്‍എന്‍ജി, ജെയിന്‍ ഇറിഗേഷന്‍, ടൈറ്റാന്‍ ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, പാട്‌നി കംപ്യൂട്ടേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍, സണ്‍ഫാര്‍മ, സെസാ ഗോവയില്‍ ട്രേഡിങ് നടത്തുമ്പോള്‍ ശ്രദ്ധിക്കണം. 212നു താഴേക്കു നീങ്ങുകയാണെങ്കില്‍ സെല്‍ ചെയ്യണം. ടാര്‍ജറ്റ്: 206. സ്‌റ്റോപ്പ് ലോസ്: 216.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+