സോഫ്റ്റ്‌വെയര്‍ മാര്‍ക്കറ്റിങിന് പുത്തന്‍ രീതി

പരിശോധിച്ച് തൃപ്തിയായതിനുശേഷം സോഫ്റ്റ്‌വെയര്‍ വാങ്ങാന്‍ ഉപഭോക്താവിന് അവസരം നല്‍കുന്ന,തോടൊപ്പം പുതിയ പുതിയ ഉല്‍പ്പന്നങ്ങള്‍ പരിചയപ്പെടാനും അവയുടെ പ്രവര്‍ത്തനം വിലയിരുത്താനും അവസരം ലഭിച്ചാല്‍ എങ്ങനെയിരിക്കും? പുറത്തിറക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും അവ പരിഹരിച്ച് കൂടുതല്‍ മെച്ചപ്പെടുത്താനും സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ക്കും അവസരം നല്‍കുന്ന 'സോഫ്റ്റ്‌വെയര്‍ ഓണ്‍ വീല്‍സ്' ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, മുംബൈ പോലുള്ള മെട്രോ നഗരങ്ങളില്‍ ഏറെ പ്രചാരത്തിലായിട്ടുണ്ട്.
സോഫ്റ്റ് വെയര്‍ കമ്പനികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ നേരിട്ട് ഉപഭോക്താക്കള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കുന്ന പുതിയ മാര്‍ക്കറ്റിങ് രീതിയാണ് സോഫ്റ്റ്‌വെയര്‍ ഓണ്‍ വീല്‍സ്. ഏത് കമ്പനിക്കും ഏത് ബജറ്റിലുള്ള ഉല്‍പ്പന്നവും ഒരു വലിയ വിഭാഗം ആളുകള്‍ക്കു മുന്നില്‍ പരിചയപ്പെടുത്താനുള്ള വേദിയാണിത്. ഈ രീതിയില്‍ കൂടുതല്‍ ബിസിനസ് പങ്കാളിത്തവും കൂടുതല്‍ ഉപഭോക്താക്കളും കമ്പനികള്‍ക്കു ലഭിക്കുന്നു.
ഐടികമ്പനികളും ഇതാേടനുബന്ധിച്ചുള്ള ഇതര കമ്പനികളും ഒത്തു ചേര്‍ന്ന് സൃഷ്ടിക്കുന്ന ഒരു ഓപണ്‍മാര്‍ക്കറ്റാണിത്. സോഫ്റ്റ്‌വെയര്‍ ഓണ്‍ വീല്‍സ് സംഘടിപ്പിച്ച നഗരങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്.
ചെന്നൈയിലും ഹൈദരാബാദിലുമാണ് പുതിയ സോഫ്റ്റ്‌വെയര്‍ ഓണ്‍ വീല്‍സ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍ ഹൈദരാബാദിലേക്കുള്ള രജിസ്‌ട്രേഷന്‍ ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. നവംബര്‍ അഞ്ച്, ആറ് തിയ്യതികളിലാണ് പ്രദര്‍ശനം. അടുത്തവര്‍ഷം ജനുവരിയിലാണ് ചെന്നൈയിലെ പ്രദര്‍ശനം. തൊട്ടുപിറകെ മുംബൈയില്‍ നടക്കുന്ന പ്രദര്‍ശനത്തിനുള്ള രജിസ്‌ട്രേഷോനും ആരംഭിച്ചു കഴിഞ്ഞു. മുംബൈ രജിസ്‌ട്രേഷന് ആദ്യം ബുക്ക് ചെയ്യുന്നവര്‍ക്ക് ആകര്‍ഷകമായ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.sow.ipott.com


Click it and Unblock the Notifications