കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ ഇന്‍ഡികോം ഡോകോമോയാവുന്നു

Google Oneindia Malayalam News

tataindicom
ബാംഗ്ലൂര്‍: ടാറ്റാ ഇന്‍ഡികോം ഉപഭോക്താക്കളെ വ്യാഴാഴ്ച മുതല്‍ ടാറ്റാ ഡോകോമോയിലേക്ക് മാറ്റുന്നതായി ടാറ്റാ ടെലിസര്‍വിസ് ലിമിറ്റഡ് അറിയിച്ചു.

ടാറ്റ ഇന്‍ഡികോം സിഡിഎംഎ, ജിഎസ്എം. ത്രിജി, ഫോട്ടോണ്‍ പ്ലാറ്റ്‌ഫോമുകളെല്ലാം തന്നെ ഇനി പൊതു ബ്രാന്‍ഡ് നെയിമായ ടാറ്റാ ഡോകോമോ എന്ന പേരിലാണ് അറിയപ്പെടുക. ഇതോടെ ഡോകോമോയ്ക്ക് സിഡിഎംഎ വിപണിയിലേക്ക് ഇറങ്ങാന്‍ സാധിക്കും.

ജിഎസ്എം മേഖലയില്‍ കടുത്ത മല്‍സരങ്ങളാണ് നടക്കുന്നത്. അതേ സമയം ഡോകോമോയുമായി സഹകരിച്ച് സിഡിഎംഎ മേഖലയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ കാര്യമായ വെല്ലുവിളി മറ്റു കേന്ദ്രങ്ങളില്‍ നിന്നുണ്ടാവില്ലെന്ന കണക്കുകൂട്ടലാണ് കമ്പനിക്കുള്ളത്.

സിഡിഎംഎ പ്ലാറ്റ് ഫോമില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം സാധ്യമാവുന്ന ഫോട്ടോണ്‍മാക്‌സ് എന്ന പുതിയ ഉല്‍പ്പന്നവും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്‍ഡികോമിന്റെ ഡോകോമിയിലുള്ള മാറ്റം ഡല്‍ഹിയില്‍ നിന്നാണ് ആരംഭിക്കുന്നത്.

English summary
Unveiling an integrated, technology-agnostic business approach, Tata Teleservices Ltd (TTL) said all Tata Indicom customers will be migrated to its Tata Docomo brand from Thursday, Oct 20.
 Tata Indicom’s CDMA, GSM, 3G and Photon platforms will now be available under the unified brand Tata Docomo.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X