മുസ്ലിം അനുകൂല നിലപാട്, മോഡിക്ക് താക്കറെയുടെ ഭീഷണി

അയാള്‍ തെറ്റു ചെയ്യുകയാണെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കാന്‍ ഞങ്ങള്‍ക്കാവില്ല. ഹൈന്ദവതയ്‌ക്കോ രാജ്യത്തിനോ ഭീഷണി ഉയര്‍ത്തുന്ന ഒന്നിനെയും അംഗീകരിക്കാന്‍ ഞങ്ങള്‍ക്കാവില്ല.
ഒരു ഹിന്ദി പത്രത്തിനു നല്‍കിയ മാരത്തണ്‍ അഭിമുഖത്തില്‍ അജ്മീര്‍ സന്ദര്‍ശിക്കാനാഗ്രഹിക്കുന്ന പാകിസ്താന്‍ മുസ്ലീങ്ങള്‍ക്കു വിസാ ഇളവുകള്‍ നല്‍കണമെന്ന് മോഡി അഭിപ്രായപ്പെട്ടിരുന്നു.
ബിജെപിയ്ക്കുള്ളില്‍ തന്നെ മോഡിയ്‌ക്കെതിരേ കടുത്ത എതിര്‍പ്പുള്ള കാലത്ത് പിന്തുണയുമായെത്തിവരാണ് ഞങ്ങള്‍. നരേന്ദ്ര മോഡി പടിയിറങ്ങിയാല്‍ ഗുജാറത്ത് ബിജെപിയുടെ കൈയില്‍ നിന്നു പോകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഗുജാറാത്തിലെ കരുത്തനായി മാറിയപ്പോള്‍ മോഡിക്ക് തലക്കനം വന്നിരിക്കുകയാണ്. അപ്പോള്‍ വന്ന വഴി മറന്നു പോവുന്നത് സ്വാഭാവികം മാത്രമാണ്.
ഇത്തരം പ്രീണന നയവുമായി മുന്നോട്ടുപോവുകയാണെങ്കില്‍ നരേന്ദ്രമോഡിയുടെ മുന്നോട്ടുള്ള യാത്രയില്‍ ശിവസേനയുടെ പിന്തുണ നഷ്ടമാവുമെന്ന കാര്യം മറക്കരുത്.












Click it and Unblock the Notifications