കാമുകിയ്‌ക്കൊപ്പം ചുറ്റാന്‍ മോഷണം;യുവാവ് കുടുങ്ങി

കമ്പനിയ്ക്ക് വേണ്ടി താന്‍ പിരിച്ചെടുത്ത പണം മൂവര്‍ സംഘം തട്ടിയെടുത്തുവെന്ന് കഴിഞ്ഞ ആഗസ്ത് 22ന് മുഹമ്മദ് പൊലീസിനെ അറിയിക്കുകയായിരുന്നു. തന്റെ വിലപിടിപ്പുള്ള മൊബൈലും അവര്‍ തട്ടിയെടുത്തെന്നാണ് മുഹമ്മദ് പൊലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീടൊരു ദിവസം ഇയാള്‍ മോഷണം പോയെന്ന് പറയപ്പെടുന്ന മൊബൈല്‍ വില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കള്ളിവെളിച്ചത്തായത്. കമ്പനിയുടെ 20,600 രൂപയാണ് ഇയാള്‍ കള്ളക്കഥയുണ്ടാക്കി തട്ടിയെടുത്തത്.
കാമുകിയ്‌ക്കൊപ്പം വിനോദയാത്ര പോകാനായാണ് താന്‍ മോഷണം നടത്തിയതെന്ന് മുഹമ്മദ് പൊലീസിനെ അറിയിച്ചു. മൊബൈല്‍ വില്‍ക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ പിടിയിലായ മുഹമ്മദിന്റെ കയ്യില്‍ അപ്പോള്‍ 5,500 രൂപയും ഉണ്ടായിരുന്നു. ഇയാള്‍ ജോലിയില്‍ പ്രവേശിച്ചിട്ട് നാലു മാസമേ ആയിട്ടുള്ളൂ.












Click it and Unblock the Notifications