കെജ്രിവാളിനെ ആക്രമിച്ചയാളുടെ ജോലി പോയി
ലഖ്‌നൊ: അണ്ണാ ഹസാരെ സംഘത്തിലെ അരവിന്ദ് കെജ്രിവാളിനെതിരേ ചെരുപ്പെറിഞ്ഞ ജിതേന്ദ്ര പഥകിന്റെ പണി പോയി. അദ്ദേഹം ജോലി ചെയ്യുന്ന സ്വകാര്യ നിര്‍മാണ കമ്പനി ജിതേന്ദ്രയെ പുറത്താക്കിയതായി അറിയിച്ചു.
ആക്രമണ സ്വഭാവം പരിഗണിച്ച് കമ്പനിയില്‍ സൂപ്പര്‍വൈസറായി പ്രവര്‍ത്തിക്കുന്ന ജിതേന്ദ്രയെ പുറത്താക്കുകയാണ്- ലഖ്‌നൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്‍ഷ് പ്രൊജക്ട് സര്‍വിസ് ചെയര്‍മാന്‍ രവിന്ദ്ര സിങ് അറിയിച്ചു.
കുറച്ചുമാസങ്ങള്‍ക്കു മുമ്പാണ് അദ്ദേഹം ഞങ്ങളുടെ കമ്പനിയിലെത്തിയത്. ജോലി ചെയ്യുന്ന സമയത്ത് അച്ചടക്കം ലംഘനം കാണിച്ചതായി പരാതിയൊന്നും ലഭിച്ചിട്ടില്ല. എന്നാല്‍ കെജ്രിവാളിനെതിരേ അയാല്‍ ചെയ്ത കാര്യം ഞെട്ടിപ്പിക്കുന്നതും അദ്ഭുതപ്പെടുത്തുന്നതുമാണ്.
ജീവനക്കാര്‍ ഇത്തരം വിവാദത്തില്‍ ഏര്‍പ്പെടുന്നത് കമ്പനിക്ക് അംഗീകരിക്കാനാവില്ല.
ചൊവ്വാഴ്ച ജുലെലാല്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കജ്രിവാളിനുനേരെ പഥക് ചെരുപ്പെറിഞ്ഞിരുന്നു. ബുധനാഴ്ച തന്നെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ സേവാദള്‍ പ്രവര്‍ത്തകനാണെന്ന് റിപ്പോര്‍ട്ടുണ്ട്.












Click it and Unblock the Notifications