പുതിയ വീട് ; സച്ചിന്‍ 4.35ലക്ഷം രൂപ പിഴ നല്‍കി

ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ക്കെല്ലാം കൈവശാവകാശ രേഖ(ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ്) ആവശ്യമാണ്. അടുത്തിടെ സച്ചിന്‍ പുതിയ വീട്ടിലേയ്ക്ക് താമസം മാറ്റിയതിന് പിന്നാലെയാണ് സച്ചിന്റെ പ്രവൃത്തി നിയമലംഘനമാണെന്നും സച്ചിന്‍ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിട്ടില്ലെന്നും കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്തമാക്കിയത്. നിയമപ്രകാരം ഒസി കിട്ടാതെ വീട്ടില്‍ താമസമാക്കിയ സച്ചിന്‍ പിഴ നല്‍കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ മഹാരാഷ്ട്ര സര്‍ക്കാറും മറ്റും ഇടപെട്ടിരുന്നു. പക്ഷേ കോര്‍പ്പറേഷന്‍ അധികൃതര്‍ നിമയത്തിന്റെ വഴിക്ക് നീങ്ങുകയും സച്ചിന് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കുകയുമായിരുന്നു. നോട്ടീസില്‍ പറഞ്ഞതുപ്രകാരമുള്ള തുക സച്ചിന്‍ നല്‍കുകയും ചെയ്തു.
കോര്‍പ്പറേഷനില്‍ നിന്നും ഇക്കാര്യത്തില്‍ സച്ചിന്‍ ഇളവുകളൊന്നം ആഗ്രഹിച്ചിട്ടില്ലെന്നും താസമം മാറും മുമ്പ് സര്‍ട്ടിഫിക്കേറ്റ് കൈപ്പറ്റണമെന്ന കാര്യം അറിയാതെയാണ് സച്ചിന് ഈ തെറ്റ് സംഭവിച്ചതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഒരു കര്‍ത്തവ്യ ബോധമുള്ള പൗരനെന്ന നിലയ്ക്ക്് നിയമലംഘനം നടത്തിയതിന് പിഴ നല്‍കാന്‍ താന്‍ ബാധ്യസ്ഥനാണെന്ന് സച്ചിന്‍ മനസ്സിലാക്കുകയും അത് നല്‍കാന്‍ തയ്യാറാവുകയുമായിരുന്നു.












Click it and Unblock the Notifications