നടി വിജയശാന്തി ബിജെപിയിലേക്ക്

ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുമായി മേഡക്കില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയശാന്തി ഇക്കാര്യം അറിയിച്ചതെന്നു ബിജെപി നേതാവ് ബി. ദത്താത്രേയ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ അഡ്വാനിയുടെ ജനചേതനയാത്രയില്‍ വിജയശാന്തിയുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ താരമായി തിളങ്ങിയിരുന്ന വിജയശാന്തി ബിജെപിയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും പിന്നീടവര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു.












Click it and Unblock the Notifications