കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടി വിജയശാന്തി ബിജെപിയിലേക്ക്

  • By Ajith Babu
Google Oneindia Malayalam News

Vijayashanthi
പ്രാഗ്‌നഗര്‍(ആന്ധ്രപ്രദേശ്): തെലുങ്ക് താരവും തെലുങ്കാന രാഷ്ട്ര സമിതി (ടിആര്‍എസ്) എംപിയുമായ വിജയശാന്തി ബിജെപിയില്‍ ചേരും.

ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുമായി മേഡക്കില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷമാണ് വിജയശാന്തി ഇക്കാര്യം അറിയിച്ചതെന്നു ബിജെപി നേതാവ് ബി. ദത്താത്രേയ മാധ്യമങ്ങളോടു പറഞ്ഞു. സംസ്ഥാനത്തെ അഡ്വാനിയുടെ ജനചേതനയാത്രയില്‍ വിജയശാന്തിയുടെ സാന്നിധ്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ താരമായി തിളങ്ങിയിരുന്ന വിജയശാന്തി ബിജെപിയിലൂടെ തന്നെയാണ് രാഷ്ട്രീയത്തിലെത്തിയതെങ്കിലും പിന്നീടവര്‍ ടിആര്‍എസില്‍ ചേരുകയായിരുന്നു.

English summary
TRS MP and Telugu actress Vijayashanthi on Wednesday met veteran BJP leader LK Advani in Pragnapur in her Lok Sabha constituency of Medak, amidst media reports that she might join the saffron party.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X