16കാരിയെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചു
കൊല്ലം: പതിനാറുകാരിയെ ഹോസ്റ്റലില്‍ വച്ച് പീഡിപ്പിച്ചതായി കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് ചെമ്മനാട് കീഴൂര്‍ കെ.എം ഹൗസില്‍ അബ്ദുള്ളക്കുഞ്ഞ് (31) പാലക്കാട് ഒറ്റപ്പാലം കല്ലുവെട്ടുകുഴിയില്‍ വീട്ടില്‍ ജലീല്‍ (30) എന്നിവരാണ് പൊലീസിന്റെ വലയിലായത്.
കൊല്ലം കാവനാട്ട് വസ്ത്രശാലയിലെ ജോലിക്കാരിയായ പെണ്‍കുട്ടിയെ എറണാകുളം പാലാരിവട്ടത്തുള്ള ഹോസ്റ്റലില്‍ എത്തിച്ചാണ് പ്രതികള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു പ്രതികളിലൊരാളായ ജലീല്‍. എന്നാല്‍ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഇക്കാര്യം പ്രതി പെണ്‍കുട്ടിയില്‍ നിന്ന് മറച്ചു വച്ചു.
എസിപി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്,, ബാബുരാജ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications