വെള്ളമടിച്ച കൗമാരക്കാര്‍ ബോധംകെട്ടുവീണു

വിവാഹ വീട്ടില്‍ നിന്നും മദ്യപിച്ച പതിനാലിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള മൂന്നുകുട്ടികള്‍ ബോധരഹിതരായി വീഴുകയായിരുന്നു. ഇവരെ പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാജമദ്യമാണ് ഇവര്‍ കഴിച്ചതെന്ന ആരോപണത്തെ തുടര്‍ന്ന് പൊന്നാനിയില്‍ നിന്നുള്ള എക്‌സൈസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ ഇവര്‍ കഴിച്ചത് വ്യാജമദ്യമല്ലെന്നും അമിതമായി മദ്യപിച്ചതിനാലാണ് ബോധം കെട്ടുവീണതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് പരിസരപ്രദേശങ്ങളിലെ കടകളിലും പൊലീസ് പരിശോധന നടത്തി. ഈ ഭാഗങ്ങളില്‍ വ്യാജമദ്യം വില്‍ക്കുന്നുണ്ടെന്ന് മുന്‍പ് തന്നെ പരാതിയുണ്ടായിരുന്നു. കുട്ടികള്‍ അടക്കമുള്ളവര്‍ വിവാഹ വീടുകളില്‍ നിന്ന് മദ്യപിച്ച് അക്രമം അഴിച്ചുവിടുന്നതായും ആരോപണമുണ്ട്.












Click it and Unblock the Notifications