Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കുരുക്കിട്ട് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

നെടുമങ്ങാട്: ഭാര്യയെ കഴുത്തില്‍ കുരുക്കിട്ട് കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മക്കളെ തൂക്കിക്കൊല്ലാനുള്ള ഇയാളുടെ ശ്രമം ഫലിച്ചില്ല. പാലോട് സ്വദേശി സുദര്‍ശന്‍(50), ഭാര്യ ലതാദേവി(45) എന്നിവരാണ് മരിച്ചത്. മക്കളായ അനന്തു(16), നന്ദന(10) എന്നിവരാണ് വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടത്.

കുടുംബവഴക്കാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബുധനാഴ്ച രാത്രി 12.45 നായിരുന്നു സംഭവം.സുദര്‍ശനന്‍ ആദ്യം പ്‌ളാസ്റ്റിക് കയര്‍ കൊണ്ട് ഭാര്യ ലതാദേവിയുടെ കഴുത്തില്‍ കുരുക്കിട്ടു. നല്ലവണ്ണം മുറുകി അവര്‍ മരിച്ചു എന്ന് ഉറപ്പാക്കിയശേഷം അയാള്‍ ഉറങ്ങിക്കിടന്ന മകള്‍ നന്ദനയുടെ കഴുത്തിന് അതേ പ്‌ളാസ്റ്റിക് കയര്‍ കൊണ്ട് കുരുക്കിടുകയായിരുന്നു.

ഈ സമയം കുട്ടി ഉണര്‍ന്ന് നിലവിളിച്ചു. നിലവിളി കേട്ട് എതിര്‍വശത്തെ മുറിയില്‍ കിടക്കുകയായിരുന്ന അനന്തു ഉണര്‍ന്ന് ഓടി വന്നപ്പോഴാണ് അച്ഛന്‍ അനുജത്തിയെ കൊല്ലാന്‍ ശ്രമിക്കുന്നത് കണ്ടത്. പിന്തിരിപ്പിക്കാന്‍ ശ്രമിച്ച മകനെയും കഴു്ത്തില്‍ കയറിട്ടു കൊല്ലാന്‍ സുദര്‍ശന്‍ ശ്രമിച്ചു.

തുടര്‍ന്ന് അനന്തുവിന്റെ നിലവിളി കേട്ട് അടുത്തുള്ളവര്‍ ഓടിക്കൂടുകയായിരുന്നു. കഴുത്തില്‍ കുരുക്ക് മുറികിയതിനാല്‍ നാവ് വെളിയില്‍ വന്ന നിലയിലായിരുന്നുവത്രേ നന്ദന. അയല്‍ക്കാര്‍ കുട്ടിയെ കൊണ്ടുപോയി പ്രാഥമിക ശുശ്രൂഷ നല്‍കി തിരിച്ചെത്തിയപ്പോള്‍ സുദര്‍ശന്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു.മുറി തള്ളിത്തുറന്ന് ലതാദേവിയെ ഇവര്‍ നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനിടെ മരണം സംഭവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+