കോട്ടയത്ത് കനിമൊഴിയ്ക്ക് 13 ഏക്കര്‍ ഭൂമി?

കനിമൊഴിയുടെ സെക്രട്ടറിയും മാവേലിക്കര സ്വദേശിയുമായ ഡാനിയേലിന്റെ പേരിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. ഏക്കറിന് 68ലക്ഷം രൂപ നിരക്കിലാണത്രേ കച്ചവടം നടന്നത്. ഭൂമിയുമായി കനിമൊഴിക്കുള്ള ബന്ധം പുറത്തുവന്നതോടെ ഡാനിയേലിന്റെ സ്വത്തുവിവരത്തെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കോട്ടയത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഈ ഭൂമി അഞ്ചു വര്‍ഷം മുമ്പ് ചെന്നെയില്‍ ബിസിനസ് നടത്തുന്ന കുണ്ടറ സ്വദേശി ജോര്‍ജാണു വാങ്ങിയത്. സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി നിര്‍മിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
അന്ന് ഇതുസംബന്ധിച്ച മാധ്യമപരസ്യങ്ങളും വന്നിരുന്നു. പദ്ധതി നടപ്പാകാതെ വന്നപ്പോഴാണ് വസ്തു ഡാനിയേലിന് വിറ്റത്. കോട്ടയം രജിസ്ട്രാര്‍ ഓഫീസിലാണു സ്ഥലം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.












Click it and Unblock the Notifications