Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസ് വലിയ വിഷയമല്ല: എംവി ജയരാജന്‍

MV Jayarajan
കണ്ണൂര്‍: ഒട്ടേറെ കേസുകള്‍ കണ്ടിട്ടുള്ള തനിയ്ക്ക് എസിപിയെ യൂണിഫോമില്ലാതെ കണ്ടാല്‍ തല്ലാന്‍ ആഹ്വാനം ചെയ്തതുമായി ബന്ധപ്പെട്ട കേസ് വലിയ വിഷയമല്ലെന്ന് സിപിഎം നേതാവ് എംവി ജയരാജന്‍.

എസ്എഫ്‌ഐ ബുധനാഴ്ച കണ്ണൂരില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉത്ഘാടനം ചെയ്യുമ്പോഴാണ് എസിപി രാധാകൃഷ്ണ പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലിക്കൊള്ളാന്‍ ജയരാജന്‍ ആഹ്വാനം ചെയ്തത്.

സംഭവത്തില്‍ കേസെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഒരു പ്രസംഗത്തിന്റെ പേരില്‍ പൊലീസെടുത്ത ഒരു സാധാരണ നടപടിക്രമമായി മാത്രമെ ഇതിനെ കാണുന്നുള്ളുവെന്ന് ജയരാജന്‍ പറഞ്ഞു.

തനിക്കെതിരെ കേസെടുക്കാന്‍ ഉത്സാഹം കാണിച്ച പൊലീസ് നിയമവിരുദ്ധമായി വിദ്യാര്‍ഥികളുടെ നേരെ നിറയൊഴിച്ച രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ എന്തുകൊണ്ടാണ് കേസെടുക്കാത്തതെന്നും ജയരാജന്‍ ചോദിച്ചു.

അതിവേഗം ബഹുദൂരം എന്നു നാഴികയ്ക്ക് നാല്‍പ്പത്വട്ടം പറയുന്ന ഉമ്മന്‍ചാണ്ടി ജനകീയ സമരങ്ങളെ അതിവേഗം അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്.ക്രിമിനലുകളെ സംരക്ഷിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പൊലീസില്‍ നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല-ജയരാജന്‍ പറഞ്ഞു

ഇന്ത്യന്‍ ശിക്ഷാനിയമം 116,117, കേരളാ പൊലീസ് ആക്ട് 117 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് ജയരാജനെതിരെ കേസെടുത്തത്. കുറ്റം ചെയ്യാന്‍ പ്രേരിപ്പിക്കുക, ഭീഷണിപ്പെടുത്തുക, ഔദ്യോഗിക കൃത്യങ്ങള്‍ തടസ്സപ്പെടുത്തുക എന്നീ കുറ്റങ്ങളാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+