പിള്ളയെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റി

സംഭവത്തെ കുറിച്ച് അന്വേഷിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
സംഘര്‍ഷ സ്ഥലത്തു വൈകിയെത്തിയ എസിപിക്കു സ്ഥിതിഗതികള്‍ വിലയിരുത്തുന്നതില്‍ തെറ്റു പറ്റിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.വെടിവയ്പ് ഒഴിവാക്കാമായിരുന്നു എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട്ടെ വെടിവയ്പിനെ ന്യായീകരിച്ചായിരുന്നു നേരത്തെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിച്ച് വെടിവെച്ച എ.സി.പി. രാധാകൃഷ്ണപിള്ളയെ സ്ഥലം മാറ്റുന്നതിനെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. രാധാകൃഷ്ണപിള്ളയ്‌ക്കെതിരെ ആവശ്യമെങ്കില്‍ വകുപ്പുതല അന്വേഷണം നടത്താവുന്നതാണെന്ന് റിപ്പോര്‍ട്ടിലുണ്ടായിരുന്നുവെങ്കിലും എന്ത് ശിക്ഷാനടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നില്ല.












Click it and Unblock the Notifications