മഞ്ഞുരുകി: പ്രണയം കാണാന്‍ അഴീക്കോടെത്തി

തൃശൂരിലെ ഒരു തിയേറ്ററിലാണ് അഴീക്കോട് പ്രണയം കാണാനെത്തിയത്. ചിത്രം കണ്ടിറങ്ങിയ അഴീക്കോട് തൃപ്തനായിരുന്നു. ചിത്രത്തില്‍ മോഹന്‍ലാലിന്റേത് ഉജ്ജ്വലമായ അഭിനയമാണെന്ന് പ്രശംസിക്കാനും അഴീക്കോട് മടിച്ചില്ല.
മികച്ച പ്രകടനമാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ നടത്തിയത്. വ്യത്യസ്തനായ ഒരു ലാല്‍ ഈ ചിത്രത്തില്‍ ഉണ്ട്. ലാല്‍ ലാലിനെ കണ്ടെത്തുകയാണ് പ്രണയത്തിലൂടെ എന്നുപറയാം. ഇത്തരം ശ്രമങ്ങള്‍ ഇനിയുമുണ്ടാകണം- അഴീക്കോട് പറഞ്ഞു.
പ്രണയത്തിന്റെ സംവിധായകന്‍ ബ്ലെസി പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നതായും അഴീക്കോട് പറഞ്ഞു. അഴീക്കോട് സിനിമ കണ്ട് പുറത്തിറങ്ങിയതിനുശേഷമുണ്ടായ രംഗങ്ങള്‍ തീര്‍ത്തും നാടകീയമായിരുന്നു.
്‌മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍ അഴീക്കോടിനെ കാണാനെത്തി. അവര്‍ അദ്ദേഹത്തിന് പൂച്ചെണ്ടുനല്‍കി. ലാല്‍ അഴീക്കോട് യുദ്ധം ഉണ്ടായപ്പോള്‍ അഴീക്കോടിന്റെ കോലം കത്തിച്ചവരാണ് മോഹന്‍ലാല്‍ ഫാന്‍സ് പ്രവര്‍ത്തകര്‍.












Click it and Unblock the Notifications