പെണ്‍കുട്ടികളുടെ ആത്മഹത്യ: ഐസ്ക്രീമുമായി ബന്ധമില്ല
തിരുവനന്തപുരം: കോഴിക്കോട് രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ.കെ.ലതികയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
കേസ് അട്ടിമറിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെകെ ലതികയാണ് പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ഐസ്‌ക്രീം കേസില്‍ രാധാകൃഷ്ണപിള്ളയുടെ റിപ്പോര്‍ട്ട് അട്ടിമറിച്ചെന്ന് ആരോപിച്ചായിരുന്നു നോട്ടീസ് നല്‍കിയത്.
ഈ കേസിന് ഐസ്‌ക്രീം കേസുമായി ബന്ധമില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനായ ജെയ്‌സണ്‍ എബ്രഹാമിന്റെ റിപ്പോര്‍ട്ട് തന്നെയാണ് രാധാകൃഷ്ണപിള്ള കോടതിയില്‍ നല്‍കിയത്. ഈ റിപ്പോര്‍ട്ടിനൊപ്പം അസി. കമ്മീഷണര്‍ കവറിങ് ലെറ്റര്‍കൂടി വെച്ചിരുന്നതായും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.












Click it and Unblock the Notifications