വിഎസ് അപവാദപ്രചാരണം നിര്‍ത്തണം: ജോര്‍ജ്ജ്

മരിച്ച കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പെണ്‍കുട്ടികളില്‍ ഒരാളുടെ പിതാവ് നജ്മല്‍ ബാബുവിനെ കുഞ്ഞാലിക്കുട്ടി തട്ടിക്കൊണ്ടുപോയി എന്നാണ് തിരഞ്ഞെടുപ്പ് കാലത്ത് വി.എസ് പറഞ്ഞുനടന്നത്.
എന്നാല്‍ നജ്മല്‍ ബാബുവിനെ ആരും തട്ടിക്കൊണ്ടുപോയിരുന്നില്ല. വി.എസ് അച്യുതാനന്ദന്‍ എന്ന് പറഞ്ഞുകൊണ്ട് ഒരാള്‍ തന്നെ വിളിച്ച് മകളുടെ മരണത്തില്‍ പരാതിയുണ്ടെങ്കില്‍ നല്‍കാന്‍ ആവശ്യപ്പെട്ടതായി നജ്മല്‍ ബാബു പോലീസിനോട് പറഞ്ഞിരുന്നു.
നജ്മല്‍ പരാതി നല്‍കുകയുമുണ്ടായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള ഡിജിപിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിയമസഭയില്‍ ചോദിച്ചപ്പോള്‍ വി.എസ് ഒരക്ഷരം മിണ്ടാതെ ഇരിക്കുകയായിരുന്നു-ജോര്‍ജ് കുറ്റപ്പെടുത്തി.
വി.എസ് കാണിച്ചത് കളവാണ്.96 ലാണ് ഈ സംഭവം നടക്കുന്നത്. പിന്നീട് ഇങ്ങോട്ട് ഇത്രയും കാലത്തിനിടയ്ക്ക് ഒമ്പത് വര്‍ഷവും ഇടതുഭരണമായിരുന്നു. ഇതില്‍ അഞ്ച് വര്‍ഷം വി.എസ് തന്നെയായിരുന്നു മുഖ്യമന്ത്രി. അന്നൊന്നും വി.എസിന് ഇതുമായി ബന്ധപ്പെട്ട് ഒരു പരാതിയുമില്ലായിരുന്നു. അന്വേഷണവും ഉണ്ടായില്ല. ഒടുവില്‍ തിരഞ്ഞെടുപ്പായപ്പോള്‍ വി.എസ് അപവാദപ്രചാരണം നടത്തുകയായിരുന്നു. അപവാദപ്രചാരണങ്ങള്‍ നടത്തി വിഎസ് കുടുംബങ്ങള്‍ തകര്‍ക്കുകയാണ് -ജോര്‍ജ് ആരോപിച്ചു.












Click it and Unblock the Notifications