നടി ശ്രീവിദ്യയുടെ സ്വത്ത് ചലച്ചിത്ര അക്കാദമിയ്ക്ക്

ശ്രീവിദ്യയുടെ അഞ്ചാം ചരമവാര്‍ഷികാചരണവും അവാര്‍ഡുദാനവും ഉത്്ഘാടനം ചെയ്യുന്നതിനിടെയാണ് ഗണേഷ് കുമാര്‍ ഇക്കാര്യം അറിയിച്ചത്. ശ്രീവിദ്യ സ്മൃതി ദിനാചരണ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മികച്ച നടിക്കുള്ള ശ്രീവിദ്യാ പുരസ്‌ക്കാരം ശ്വേതാമേനോന് മന്ത്രി സമ്മാനിച്ചു.
മരണശേഷം ശ്രീവിദ്യയുടെ സമ്പാദ്യം ഏറ്റെടുത്തതിനെ രാഷ്ട്രീയക്കാര്‍ ദുര്‍വ്യാഖ്യാനം ചെയ്തതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തുതന്നെ അവയൊക്കെ താന്‍ സര്‍ക്കാരിന് കൈമാറിയെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.
എന്നാലിപ്പോള്‍ ഒരു നിയോഗംപോലെ അതേ ഫയല്‍ എന്റെ മുന്നിലെത്തി. കലയെക്കുറിച്ചുമാത്രം ചിന്തിച്ചിരുന്ന ശ്രീവിദ്യയ്ക്ക് ഒരു ചെക്ക് കൈകാര്യം ചെയ്യാന്‍ പോലും അറിയുമായിരുന്നില്ല. അതുകൊണ്ടുതന്നെ അവരെ എളുപ്പത്തില്‍ ആര്‍ക്കും പറ്റിക്കാമായിരുന്നു. മലയാള സിനിമയിലെ ഇപ്പോഴത്തെ ഒരു നായികയെ കാണുമ്പോള്‍ എനിക്ക് ശ്രീവിദ്യയുടെ ജീവിതം ഓര്‍മ വരും.
അത്തരത്തില്‍ ജീവിതം നഷ്ടപ്പെടുത്തരുതെന്ന് ഞാന്‍ അവരോട് നേരിട്ട് പറയാറുണ്ടായിരുന്നു. കലയില്‍ കച്ചവടമറിയാത്തവരും കലയെ മാത്രം ഉപാസിക്കുന്നവരും പട്ടിണി കിടന്ന് മരിക്കുന്ന അവസ്ഥയാണ്. കല മാത്രം ലക്ഷ്യമാക്കി ജീവിച്ചതിനാല്‍ ശ്രീവിദ്യയെ പലരും വഞ്ചിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മോഹന്‍ലാല്‍, കെ.പി.എ.സി. ലളിത, നിര്‍മ്മാതാവ് രഞ്ജിത്ത്, സുരേഷ്‌കുമാര്‍, വയലാര്‍ മാധവന്‍കുട്ടി, ശ്രീമൂവീസ് ഉണ്ണിത്താന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സ്മൃതിദിനാചരണത്തിന്റെ ഭാഗമായി സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംഗീത മത്സരവും സംഘടിപ്പിച്ചിരുന്നു. മികച്ച സംഗീത പ്രതിഭയ്ക്ക് 10,000 രൂപയുടെ കാഷ് അവാര്‍ഡും സ്വര്‍ണപ്പതക്കവുമടങ്ങിയ ശ്രീവിദ്യാ പുരസ്‌ക്കാരം മന്ത്രി സമ്മാനിച്ചു.












Click it and Unblock the Notifications