എസിപിയെ തല്ലാന്‍ പറഞ്ഞത് ശരിയായില്ല: വിഎസ്

തിരുവനന്തപുരത്തു വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് എസിപിയെ തല്ലാനുള്ള ജയരാജന്റെ ആഹ്വാനത്തെ വിഎസ് വിമര്‍ശിച്ചത്.
കോഴിക്കോട്ടെ വെടിവയ്പില്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാധാകൃഷ്ണപിള്ളയെ സസ്‌പെന്‍ഡ് ചെയ്തു ജുഡീഷ്യല്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേത്.
രാധാകൃഷ്ണപിള്ള വെടിവച്ചതു ചട്ടംലംഘിച്ചാണ്. ക്രിമിനലുകള്‍ക്കു കൂട്ടു നില്‍ക്കുന്ന മുഖ്യമന്ത്രിയാണു കേരളം ഭരിക്കുന്നത്- വിഎസ് പറഞ്ഞു.
കോഴിക്കോട്ട് കോളജ് വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു.












Click it and Unblock the Notifications