Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടിന് സെക്‌സ്: സുന്ദരി കോടതിയിലേയ്ക്ക്

amy
സിയോള്‍: സൗന്ദര്യ മത്സരത്തിന്റെ സംഘാടകര്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചുവെന്ന് പത്തൊന്‍പതുകാരിയായ മത്സരാര്‍ഥി. ആമി വെല്ലിങ്ടണ്‍ എന്ന ബ്രിട്ടന്‍കാരിയാണ് പരാതി നല്‍കിയത്

ദക്ഷിണകൊറിയയില്‍ വച്ചു നടത്തിയ മത്സരത്തില്‍ പങ്കെടുക്കനെത്തിയ യുവതികളോട് സംഘാടകര്‍ വിജയിക്കണമെങ്കില്‍ അവരുടെ ചില ആവശ്യങ്ങളൊക്കെ അംഗീകരിക്കണമെന്ന് അറിയിച്ചു. സംഘാടകരുടെ ആവശ്യം കേട്ടപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്ന് ആമി പറയുന്നു. മത്സരത്തില്‍ വോട്ട് നേടണമെന്നുണ്ടെങ്കില്‍ അവരുമായി ലൈംഗികബന്ധത്തിലേര്‍പ്പെടണമെന്നതായിരുന്നു സംഘാടകരുടെ ആവശ്യം. ഇതിന് വിസമ്മതിച്ചപ്പോള്‍ ഒരിക്കലും ഈ ഷോയില്‍ താന്‍ വിജയിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ആമി ആരോപിച്ചു.

വിജയിയ്ക്ക് ഏതാണ്ട് 10ലക്ഷത്തോളം രൂപയാണ് സംഘാടകര്‍ നല്‍കുക. ഇത് പ്രതീക്ഷിച്ച് ഒട്ടേറെ യുവതികള്‍ ഇവരാവശ്യപ്പെട്ട കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറായി. എന്നാല്‍ തനിയ്ക്കിത് സാധ്യമല്ലെന്ന് തുറന്ന് പറഞ്ഞ ആമി അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. അവരുടെ ആവശ്യങ്ങള്‍ നിരസിച്ച മറ്റ് രണ്ട് യുവതികള്‍ക്ക് അവിടെ നിന്ന് രക്ഷപെടാനായില്ലെന്നും ആമി പറഞ്ഞു. മത്സരത്തിന്റെ സംഘാടകര്‍ക്കെതിരെ കേസു കൊടുക്കാനൊരുങ്ങുകയാണ് ഇവര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+