കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രീസ് കത്തും, നിയന്ത്രണങ്ങള്‍ക്ക് അനുമതി

Google Oneindia Malayalam News

Greece
എതന്‍സ്: കടുത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് പാര്‍ലമെന്റിന്റെ പിന്തുണ. പണിമുടക്കിയ പതിനായിരകണക്കിനു തൊഴിലാളികള്‍ പാര്‍ലമെന്റിനു മുന്നില്‍ തടിച്ചുകൂടി നില്‍ക്കുമ്പോള്‍ തന്നെയായിരുന്നു ബില്ലിന് അനുമതി നല്‍കിയത്. ക്രമസമാധാന നില തകരാതിരിക്കാന്‍ രാജ്യത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹമുണ്ട്.

താത്വിക പിന്തുണ ലഭിച്ചുകഴിഞ്ഞതിനാല്‍ കൂടുതല്‍ നികുതികള്‍, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കല്‍, ജീവനക്കാരെ പിരിച്ചുവിടല്‍ തുടങ്ങിയ കടുത്ത നടപടികള്‍ ഉള്‍പ്പെടുന്ന ബില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വോട്ടിനിടും.

സര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് രാജ്യത്തെ രണ്ട് പ്രമുഖ തൊഴിലാളി യൂനിയനുകള്‍ ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ പണിമുടക്ക് തുടരുകയാണ്. വിമാനഗതാഗതം പോലും സ്തംഭിപ്പിച്ചാണ് ഈ സമരം.

കടക്കെണിയില്‍ കുടുങ്ങിയ രാജ്യത്തെ രക്ഷിക്കാന്‍ യൂറോപ്യന്‍ യൂനിയനുകള്‍ വിവിധ ഉത്തേജകപാക്കേജുകള്‍ കൊണ്ടുവരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ ജനങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്നും അതുകൊണ്ട് ഇവ പിന്‍വലിക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

English summary
The Greek parliament has given initial approval to new austerity measures. Athens expecting violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X