ഗദാഫി കൊല്ലപ്പെട്ടു: ലിബിയയില്‍ ആഹ്ലാദം

അറേബ്യന്‍ ടെലിവിഷന്‍ ചാനലായ അല്‍ ജസീറയാണ് ഗാദ്ദാഫിയുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഗദ്ദാഫിയുടെ ജന്മ നഗരമായ സിര്‍തെയിലായിരുന്നത്രെ സംഭവം. ഒരു തുരങ്കത്തില്‍ ഒളിച്ചിരിയ്ക്കുകയായിരുന്ന ഗദ്ദാഫി, വിമത സൈന്യത്തെ കണ്ടപ്പോള്‍ 'വെടിവയ്ക്കരുതേ, വെടിവയ്ക്കരുതേ' എന്ന് വിളിച്ച് പറഞ്ഞതായാണ് അല്‍ ജസീറ പറയുന്നത്.
ലിബിയയിലെ വിമത സേനയായ നാഷണല്‍ ട്രാന്‍സിഷന്‍ കൗണ്‍സില്‍ നേരത്തേ ഗദ്ദാഫിയെ തടങ്കലിലാക്കിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഗുരുതരമായി കാലിന് പരിക്കേറ്റ നിലയിലായിരുന്നത്രെ ഗദ്ദാഫി വിമത സൈന്യത്തിന്റെ പിടിയിലായത്.
ഗദ്ദാഫിയുടെ മരണത്തെക്കുറിച്ച് ഇതുവരെ ഔദ്യോഗിക വിവരമൊന്നും ലഭിച്ചിട്ടില്ല. മരണ വാര്‍ത്ത ശരിയാണെങ്കില്‍ കഴിഞ്ഞ 42 വര്‍ഷമായി ലിബിയ സാക്ഷ്യം വഹിച്ച ഏകാധിപത്യ ഭരണത്തിന് അന്ത്യമാവുകയാണ്. ഇത് രാജ്യത്തിന്റെ ചരിത്ര മുഹൂര്‍ത്തമാണ്. വാര്‍ത്ത പരന്നതോടെ ലിബിയക്കാര്‍ ട്രിപ്പോളി നഗരത്തിന്റെ തെരുവുകളില്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications