കസബിനെ കളിയാക്കി പാക് ഗാനം

യൂണിഫോം ധരിച്ച മൂന്ന് സ്‌കൂള്‍ കുട്ടികള്‍ അമ്മ തങ്ങള്‍ക്ക് ''ആലൂ അണ്‍ഡെ'' കഴിക്കാന്‍ തന്നുവിട്ടതില്‍ പരാതിപ്പെടുന്ന രംഗത്തോടെ തുടങ്ങുന്ന വീഡിയോയില്‍ നവാസ് ഷെരീഫ്, ഇമ്രാന്‍ ഖാന്‍ എന്നിവരെ കുറിച്ചും പരാമര്‍ശമുണ്ട്. പാക് രാഷ്ട്രീയവും വീഡിയോയില്‍ ചര്‍ച്ചയാവുന്നു.
നൊബേല്‍ പുരസ്‌കാരം നേടിയ പാകിസ്താന്‍ ശാസ്ത്രജ്ഞന്‍ അബ്ദുള്‍ സലാമിനെ മാതൃ രാജ്യം വിസമരിച്ചുവെന്ന് ഗാനത്തില്‍ പറയുന്നു. എന്നാല്‍ തീവ്രവാദികളാവുന്നവര്‍ രാജ്യത്ത് അഭിനന്ദിയ്ക്കപ്പെടുന്നു. അവരാണോ യഥാര്‍ത്ഥത്തിലുള്ള ഹീറോ എന്നാണ് ഗാനം ചോദിക്കുന്നത്.
തീവ്രവാദികളെ ഹീറോകളായി ആധരിക്കുന്നതിലൂടെ പാക് ജനത തരംതാഴുകയാണെന്നും വീഡിയോയില്‍ പരാമര്‍ശിക്കുന്നു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലും യൂട്യൂബിലും വന്‍ പ്രചാരം നേടിയ ഈ വീഡിയോ ഡോണ്‍ ന്യൂസ് ചാനല്‍ സംപ്രേക്ഷണം ചെയ്തിരുന്നു












Click it and Unblock the Notifications