കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐബിഎമ്മില്‍ നിന്നും 'ചിന്തിക്കുന്ന കംപ്യൂട്ടര്‍ ചിപ്പ്'

Google Oneindia Malayalam News

ibm
കംപ്യൂട്ടറിന്റെ തുടക്കകാലത്ത് അതിനെ 'തലച്ചോറെ'ന്നാണ് വിശേഷിപ്പിച്ചിരുന്നത്. ഈ യന്ത്രതലച്ചോറില്‍ ശാസ്ത്രജ്ഞര്‍ ഒട്ടനവി മാറ്റങ്ങള്‍ വരുത്തിയാണ് കംപ്യൂട്ടറുകളെ ഇന്നു കാണുന്ന രൂപത്തിലാക്കിയെടുത്തത്. എങ്കിലും അതിവേഗം കാര്യങ്ങള്‍ ചെയ്യുന്ന 'തലച്ചോര്‍' എന്ന ലേബല്‍ അതിന് ഇപ്പോഴുമുണ്ട്.

എന്നാല്‍ ഐബിഎമ്മിലെ ഒരു കൂട്ടം ശാസ്ത്രജ്ഞന്മാര്‍ ശരിയ്ക്കും മനുഷ്യതലച്ചോറിന്റെ പ്രവര്‍ത്തനങ്ങളോട് സാമ്യമുള്ള കംപ്യൂട്ടര്‍ പ്രവര്‍ത്തനം സാധ്യമാക്കുന്ന ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. ഇതോടെ സ്വയം ചിന്തിക്കാന്‍ ശേഷിയുള്ള കംപ്യൂട്ടര്‍ എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവും.

പരീക്ഷണത്തില്‍ ഐബിഎമ്മിലെ എന്‍ജിനീയര്‍മാര്‍ക്കൊപ്പം അമേരിക്കന്‍ പ്രതിരോധവിഭാഗത്തിലെ ശാസ്ത്രജ്ഞരും കൊളംബിയ യൂനിവേഴ്‌സിറ്റി, കോര്‍ണെല്‍ യൂനിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധരും പങ്കാളികളാവുന്നുണ്ട്.

മൂന്നു വര്‍ഷം നീണ്ട പരീക്ഷണങ്ങള്‍ വിജയത്തിലേക്ക് നീങ്ങുമെന്നുറപ്പായത് കംപ്യൂട്ടര്‍ നിര്‍മാണത്തില്‍ തന്നെ സമൂലമായ മാറ്റങ്ങള്‍ വരുത്തും. ചിന്തിക്കുന്ന ചിപ്പുകള്‍ കംപ്യൂട്ടര്‍ ലോകത്ത് വിപ്ലവം തന്നെ സൃഷ്ടിയ്ക്കുമെന്നുറപ്പാണ്.

English summary
I.B.M. researchers developed two working prototype cognitive computer chips, association with Defense Advanced Research Projects Agency. The academic collaborators are at Columbia University, Cornell University, the University of California, Merced and the University of Wisconsin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X