Get Updates
Get notified of breaking news, exclusive insights, and must-see stories!

39 ഭാര്യമാര്‍, 94 കുട്ടികള്‍, 100 മുറികളുള്ള വീട്

Seona
കേരളത്തില്‍ സന്താനനിയന്ത്രണത്തെ കുറിച്ചുള്ള തര്‍ക്കങ്ങള്‍ മുറുകമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കുടുംബം ആരുടെതാണെന്ന് ചിന്തിച്ചിട്ടുണ്ടോ? ഏതെങ്കിലും വിദേശരാജ്യത്തൊന്നുമല്ല ഈ കുടുംബമുള്ളത് ഇന്ത്യയില്‍ തന്നെയാണ്. മിസോറാമിലെ ബക്ത്വാങ് ഗ്രാമത്തിലാണ് ഈ സൂപ്പര്‍കുടുംബം. 39 ഭാര്യമാരും അതില്‍ 94 കുട്ടികളും 14 മരുമക്കളും 33 പേരകുട്ടികളും അവര്‍ക്ക് താമസിക്കാന്‍ 100മുറികളുള്ള നാലുനില വീടുമുള്ള സിയാന ചാനയെ കുറിച്ച് കേട്ടിട്ടുണ്ടോ?

39 പേരുടെ ഭര്‍ത്താവെന്ന നിലയില്‍ ഞാന്‍ ഭാഗ്യവാനാണ്. ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ നാഥനാണ്. പലപ്പോഴും ദൈവത്തിന്റെ പ്രത്യേക സൃഷ്ടിയാണ് ഞാനെന്ന് ചിന്തിക്കാറുണ്ട്. ഇത്രയേറെ ആളുകളെ പരിപാലിക്കാന്‍ സാധിക്കുന്നുണ്ടല്ലോ?-സിയോന പറഞ്ഞു.

പഴയ കൂട്ടുകുടുംബങ്ങള്‍ക്കുണ്ടായിരുന്ന എല്ലാ അടുക്കും ചിട്ടയും ഇവിടെയുണ്ട്. മൂത്തഭാര്യയായ സത്യാംഗി(69) ഇത്തരം ഭരണകാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. വീടുകള്‍ വൃത്തിയാക്കുന്നതും അലക്കുന്നതും ഭക്ഷണം പാചകം ചെയ്യുന്നത് പ്രത്യേകം തയ്യാറാക്കിയ ഷെഡ്യൂള്‍ അനുസരിച്ചാണ്.

വൈകുന്നേരത്തെ ഭക്ഷണത്തിന് ചുരുങ്ങിയത് 30 കോഴികളെങ്കിലും വേണ്ടി വരും. കുടുംബത്തിന് സ്വന്തമായി സ്‌കൂളും കളി സ്ഥലവുമുണ്ട്. മരപ്പണിക്കും മറ്റു മരാമത്തുപണികള്‍ക്കുമായി സ്വന്തം സ്ഥാപനങ്ങള്‍ തന്നെ സിയോണ്‍ നടത്തുന്നുണ്ട്. കോഴി, പന്നി ഫാമുകളും സ്വന്തമായുള്ള പച്ചക്കറി തോട്ടവും കുടുംബത്തെ ഒരു പരിധിവരെ സ്വയംപര്യാപ്തമാക്കുന്നു.

സിയോന അംഗമായ സമുദായം ബഹുഭാര്യത്വം അംഗീകരിക്കുന്നുണ്ട്. ഒരു വര്‍ഷം പത്തുപേരെ വരെ വിവാഹം കഴിച്ച ചരിത്രം പറയാനുണ്ട്. ഏറ്റവും പ്രായംകുറഞ്ഞ ഭാര്യമാര്‍ സിയോനിന്റെ കിടപ്പുമുറിക്ക് അടുത്തായിരിക്കുമ്പോള്‍ മറ്റുള്ളവര്‍ അകന്നകന്നു പോവും. പക്ഷേ, എല്ലാ ഭാര്യമാര്‍ക്കും ഭര്‍ത്താവിനടുത്തെത്താനുള്ള റൊട്ടേഷന്‍ സമ്പ്രദായവും നിലവിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+