യെഡിയൂരപ്പ ജയിലില്‍ പൊട്ടിക്കരഞ്ഞു

വ്യാഴാഴ്ച നഗരത്തെ ഉത്സവരഹരിയിലാഴ്ത്തിയ മെട്രോയുടെ ഉത്ഘാടന ചടങ്ങ് നടക്കുമ്പോള്‍ പരപ്പന അഗ്രഹാര ജയിലില്‍ ഇരുന്ന് കണ്ണീര്‍ വാര്‍ക്കുകയായിരുന്നു യെഡ്ഡി. തന്റെ സ്വപ്‌ന പദ്ധതിയുടെ ഉത്ഘാടന ചടങ്ങില്‍ സംബന്ധിയ്ക്കാന്‍ കഴിയാതെ പോയതിന്റെ വിഷമമായിരുന്നു യെഡിയൂരപ്പയ്ക്ക്.
എന്തായാലും ചടങ്ങ് തത്സമയം ജയിലില്‍ ഇരുന്ന് കാണാന്‍ യെഡിയൂരപ്പയ്ക്ക് കഴിഞ്ഞു. ആ ദൃശ്യങ്ങള്‍ കണ്ടപ്പോഴാണ് യെഡ്ഡി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞത്. മുന്‍ മന്ത്രി കട്ട സുബ്രമണ്യ നായിഡുവിന്റെ മകന്‍ കട്ട ജഗദീഷിനൊപ്പമിരുന്നാണ് യെഡിയൂരപ്പ ചടങ്ങ് വീക്ഷിച്ചത്. നമ്മ മെട്രോയ്ക്കായുള്ള തന്റെ സംഭാവനകളെ പറ്റിയും അദ്ദേഹം വാചാലനായി.
2008ല്‍ യെഡ്ഡി അധികാരത്തിലേറുമ്പോള്‍ മെട്രോയുടെ പണി ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം പദ്ധതിയുടെ മാനേജിംങ് ഡയറക്ടറെ മാറ്റുകയും പണി വേഗം പൂര്‍ത്തിയാകുന്നതിനുള്ള നടപടികള്‍ സ്വീകരിയ്ക്കുകയും ചെയ്തു. യെഡിയുരപ്പയുടെ ഇടപെടല്‍ മൂലമാണ് നമ്മ മെട്രോ പദ്ധതി വേഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതെന്ന്് പാര്‍ലമെന്ററി കാര്യ മന്ത്രി എസ് സുരേഷ് കുമാര്‍ പറഞ്ഞു.












Click it and Unblock the Notifications