കോഴിക്കോട്: കോഴിക്കോട് പറമ്പില്‍ബസാറില്‍ നിന്ന് സ്‌പ്രൈറ്റ് കുടിച്ച രണ്ട് വിദ്യാര്‍ഥികള്‍ക്ക് പൊള്ളലേറ്റതായി പരാതി. പറമ്പില്‍ ജിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ ജിഷ്ണു, അര്‍ജുന്‍ എന്നിവര്‍ക്കാണ് സ്‌പ്രൈറ്റ് കുടിച്ച ശേഷം വായക്ക് പൊള്ളലേറ്റത്.
ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കാലപ്പഴക്കം വന്ന സ്‌പ്രൈറ്റ് ആയതിനാലാണ് പൊള്ളലേറ്റതെന്ന് കരുതുന്നു.
മുന്‍പ് കൊക്കക്കോളയ്‌ക്കെതിരെ ഇത്തരത്തില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. കൊക്കക്കോള സ്ഥിരമായി കഴിച്ചിരുന്ന പലര്‍ക്കും പലവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.