നവവധുവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍
കോഴിക്കോട്: നവവധുവിനെ ക്ഷേത്രക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മാങ്കാവ് കാളൂര്‍ റോഡ് സ്വദേശി ശിവാജിബാബുവിന്റെ മകള്‍ ശില്‍പ്പ(18)യുടെ മൃതദേഹമാണ് ആഴ്ച്ചവട്ടം ശിവ ക്ഷേത്രക്കുളത്തില്‍ കണ്ടെത്തിയത്.
ബുധനാഴ്ച മുതല്‍ മകളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് കസബ പൊലീസിന് പരാതി നല്‍കിയിരുന്നു.
സംഭവത്തെത്തുടര്‍ന്ന് ശില്‍പയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണനെ (21) കസബ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഒരു പ്രമുഖ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സിംഗ് അസിസ്റ്റന്റാണ് ശില്‍പ്പ. ചെറുവണ്ണൂര്‍ റോഡിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ക്‌ളീനിംഗ് ജോലിക്കാരനാണ് ഉണ്ണികൃഷ്ണന്‍.
പ്രേമവിവാഹമായിരുന്നു ഇരുവരുടേതെന്നും വീട്ടുകാരുടെ പൂര്‍ണ്ണ സമ്മതത്തോടെയായിരുന്നില്ല വിവാഹമെന്നും പൊലീസ് പറയുന്നു.
കാളൂര്‍ റോഡിലെ സെന്റ് തോമസ് നഗര്‍ കോളനിയില്‍ ഒരു വാടക വീട്ടിലാണ് വിവാഹശേഷം ഇവര്‍ താമസിച്ചതെന്നും കസബ പൊലീസ് പറഞ്ഞു. ഇത് കാരണം വീട്ടില്‍ കലഹമുണ്ടാകാറുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications