ഉമ്മന്‍ചാണ്ടിയുടെ തറവാട്ടുവീടിന് നേര്‍ക്ക് കല്ലേറ്

കല്ലേറിനെത്തുടര്‍ന്ന് വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഇന്‍ഡിക കാറിന്റെ റിയര്‍ ഗ്ലാസുകള്‍ തകര്‍ന്നു. ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് വി ചാണ്ടിയുടേതാണ് കാര്‍. നാലുപേരുള്ള സംഘമാണ് കല്ലേറ് നടത്തിയതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. കല്ലേറുണ്ടായപ്പോള്‍ വീട്ടില്‍ അലക്‌സും ഭാര്യയും തനിച്ചായിരുന്നു.
സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് മന്ത്രി കെസി ജോസഫ് ഈ വീട് സന്ദര്‍ശിച്ചു. ഇക്കാര്യത്തില്‍ അന്വേഷണം നടത്താന്‍ പൊലീസിനോട് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വീടിനു നേരെയുണ്ടായ ആക്രമണവുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നു സിപിഎം വ്യക്തമാക്കി. കോണ്‍ഗ്രസുകാരാണ് ആക്രമണം നടത്തിയതെന്നു സിപിഎം പുതുപ്പള്ളി ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ പറയുന്നു.
കോണ്‍ഗ്രസിനുള്ളില്‍ തന്നെയുള്ള ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് ഇതിനു പിന്നിലെന്നും ഇവരെ അറിയാമെന്നും സിപിഎം പ്രസ്താവനയില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications