Get Updates
Get notified of breaking news, exclusive insights, and must-see stories!

തല്ലാഹ്വാനം: ശിവദാസമേനോനെതിരെയും കേസ്

Sivadasamenon
കണ്ണൂര്‍: എസ്എഫ്‌ഐ സമരത്തിനിടെ വിദ്യാര്‍ഥികളുടെ നേര്‍ക്ക് വെടിയുതിര്‍ത്ത എസിപി രാധാകൃഷ്ണപിള്ളയെ തല്ലണമെന്ന് പറഞ്ഞ സിപിഎം നേതാവ് ടി. ശിവദാസമേനോനെതിരെയും കേസെടുത്തു.

പിള്ളയെ യൂണിഫോമിലല്ലാതെ കണ്ടാല്‍ തല്ലണമെന്ന് എംവി ജയരാജന്‍ കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തിരുന്നു. ഇതിന്മേല്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് ജയരാജനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ജയരാജന് ഒരു തിരുത്തെന്നും പറഞ്ഞ് ശിവദാസമേനോനും പിള്ളയെ തല്ലാന്‍ ആഹ്വാനം ചെയ്തത്. പിള്ള യൂണിഫോമിലാണെങ്കിലും തല്ലിക്കൊള്ളാനാണ് ശിവദാസമേനോന്‍ പറഞ്ഞത്.

വ്യാഴാഴ്ച തലശേരിയില്‍ സിഎച്ച് കണാരന്‍ ചരമദിനാചരണം ഉത്ഘാടനം ചെയ്യുമ്പോഴാണ് മേനോന്‍ ഇങ്ങനെ പറഞ്ഞത്.

കുട്ടികളെ തല്ലിയാല്‍ അടിക്കണം. ബിജുവിനെ തല്ലുന്നതു കണ്ടു ടിവി അടിച്ചുപൊളിക്കാന്‍ തോന്നി. ഇങ്ങോട്ടു തല്ലിയാല്‍ അങ്ങോട്ടും തല്ലും. ഇങ്ങോട്ട് അക്രമം കാട്ടിയാല്‍ ചവിട്ടി നീളംവലിക്കും- എന്നിങ്ങനെയായിരുന്നു മേനോന്റെ വാക്കുകള്‍.

ഇവിടെ കേരളത്തില്‍ ഒരു ഭരണമുണ്ട്. ശങ്കരാഭരണം. എല്ലാം ഉമ്മന്‍ചാണ്ടിയാണ്. അനേകം ഏകധര്‍മത്തില്‍ അന്വയിപ്പത് ദീപകം എന്നതു പോലെ. ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക് ഭ്രാന്താണ്. അവര്‍ പിച്ചും പേയും പറയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+