കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെഞ്ഞാറമൂട് സംഭവം: രാജേഷ് കുറ്റക്കാരന്‍

  • By Nisha Bose
Google Oneindia Malayalam News

TV Rajesh
തിരുവനന്തപുരം: വെഞ്ഞാറമൂട് സംഭവത്തിലെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു. ടിവി രാജേഷ് എംഎല്‍എയ്‌ക്കെതിരെയാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍. എഡിജിപിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കേസന്വേഷിച്ച റൂറല്‍ എസ്പി സംഭവത്തില്‍ രാജേഷ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എംഎല്‍.എയും അദ്ദേഹത്തോടൊപ്പം യാത്രചെയ്തിരുന്ന അഡ്വ. എസ്.എസ്.ബിനു, സജാദ് എന്നിവരും ചേര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്യുകയും പോലീസുകാരിയെ അപമാനിക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ രാജേഷിനെതിരേ പോലീസ് അന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

എന്നാല്‍ കൊട്ടാരക്കരയില്‍ നിന്നും തിരുവനന്തപുരത്തേക്ക് കാറില്‍ വരികയായിരുന്ന തന്നെ തടഞ്ഞുനിര്‍ത്തി ഹൈവേ പൊലീസ് അപമാനിക്കുകയായിരുന്നുവെന്നാണ് രാജേഷ് പറഞ്ഞത്. കാര്‍ നിര്‍ത്തിയതിനുശേഷം പോലീസുകാരോട് നിയമസഭാ സാമാജികനാണെന്ന് വ്യക്തമാക്കിയിട്ടും പോലീസുകാര്‍ യാത്ര തുടരാന്‍ അനുവദിച്ചില്ല. അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍ വരുന്നതിന് മുമ്പേ ചോര്‍ത്തിക്കൊടുത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ടിവി രാജേഷ് ആവശ്യപ്പെട്ടിരുന്നു

English summary
ADGP's report on Venjaramoodu issue is against TV rajesh MLA.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X