നസീറിനെയും ഷഫാസിനെയും വിയ്യൂരേയ്ക്ക് മാറ്റും

ഇരുവരുടെയും ജയില്‍ മാറ്റത്തിന് ജയില്‍ എഡിജിപിയാണ് ഉത്തരവിട്ടിരിക്കുന്നത്. ഉത്തരവിന്റെ പകര്‍പ്പ് കൊച്ചിയിലെ എന്‍ഐഎ കോടതിക്കും കൈമാറിയിട്ടുണ്ട്.
കേരളത്തിലെ ജയിലിലെ തടവുകാര്‍ക്കു തീവ്രവാദ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നസീറും നവാസും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അടുത്തയിടെയാണ് ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്.
ഇവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്ന് ജില്ലാ പോലീസ് മേധാവിയും ഇന്റലിജന്‍സ് വിഭാഗവും നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കണ്ണൂരിലായിരുന്ന നസീറും ഷഫാസും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലാണ്.
കശ്മീര്‍ തീവ്രവാദി റിക്രൂട്ട്‌മെന്റ് കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുഹമ്മദ് നൈനാര്‍, മുഹമ്മദ് നവാസ്, ഷനീജ് എന്നവരെ ആഴ്ചകള്‍ക്ക് മുമ്പ് കണ്ണൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ ഇവര്‍ അപേക്ഷ നല്‍കിയതിനെതുടര്‍ന്നായിരുന്നു ഇത്.












Click it and Unblock the Notifications