Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധാലക്ഷ്മി സീരിയല്‍ താരങ്ങളെയും വിറ്റു

കൊച്ചി: വരാപ്പുഴ പീഡനക്കേസില്‍ അറസ്റ്റിലായ ഇടനിലക്കാരി രാധാലക്ഷ്മി ഒട്ടേറെ സീരിയല്‍ താരങ്ങളെയും സിനിമയിലെ പല ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും പ്രമുഖര്‍ക്ക് കാഴ്ച വച്ചതായി പൊലീസിന് വിവരം ലഭിച്ചു.

ഇവരാരെന്നും പ്രമുഖര്‍ ആരൊക്കെയാണെന്നും രാധാലക്ഷ്മി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

വരാപ്പുഴ പെണ്‍കുട്ടിയെ തിരുവനന്തപുരത്തും അടൂരിലും കൊണ്ടുപോയാണ് പലര്‍ക്കും കൈമാറിയത്. ഇതിന് വന്‍തുകയാണ് ഇടപാടുകാരില്‍ നിന്ന് വാങ്ങിയതെന്നും ഇവര്‍ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ പീഡിപ്പിച്ച നാലുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടണ്ട്. രാധലക്ഷ്മിയെ ചോദ്യം ചെയ്തില്‍ നിന്നാണ് സിനിമസീരിയല്‍ ബന്ധം തെളിഞ്ഞത്.

പിടിയിലായ ശോഭ ജോണിന്റെ അടുത്തസൃഹൃത്തു കൂടിയായ തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി രാധാലക്ഷ്മിക്ക് സിനിമ-സീരിയല്‍ രംഗവുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ പത്രങ്ങളില്‍ വിവാഹപരസ്യം നല്‍കിയും ഇവര്‍ പെണ്‍വാണിഭത്തിനുള്ള ഇരകളെ കണ്ടെത്തിയിട്ടുണ്ട്.

മലയാള സിനിമ-സീരിയല്‍ ചിത്രീകരണത്തിന് എക്‌സ്ട്രാ നടീനടന്‍മാരെ എത്തിച്ചുകൊടുക്കുന്ന ജോലിയാണ് രാധാലക്ഷ്മിയുടേത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരില്‍ ചിലരെ ഉള്‍പ്പെടുത്തിയാണ് പെണ്‍വാണിഭം നടത്തിയിരുന്നത്. ശോഭാജോണിന്റെ നിര്‍ദ്ദേശപ്രകാരം കൊച്ചിയിലും തിരുവനന്തപുരത്തും ചെന്നൈയിലും ബാംഗ്‌ളൂരിലുമാണ് എക്‌സ്ട്രാ നടിമാരെ എത്തിച്ച് പെണ്‍വാണിഭം നടത്തിയത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+