അമിതാഭ് ബച്ചനെതിരെ ക്രിമിനല്‍ കേസ്

ആസ്ത്രേലിയയിലെ കോമണ്‍വെല്‍ത്ത് പബഌക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ക്രേഗിനാണ് സിഖ്സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ) പരാതി നല്‍കിയത്. കേന്ദ്രമന്ത്രി കമല്‍നാഥിനെതിരെ ഈ സംഘടന നേരത്തെ ക്രിമിനല്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ കോടതി കമല്‍നാഥിന് നോട്ടീസ് അയച്ചിട്ടുണ്ട്.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് ഫോര്‍ സിഖാണ് പരാതി നല്‍കിയിരിക്കുന്നത്. 1984ലെ കലാപത്തിന് ഇരകളായവരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിക്ടിംസ് ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി, ആള് ഇന്ത്യ സിഖ് സ്റ്റുഡന്റ്സ് ഫെഡറേഷന് എന്നിവരുള്‍പ്പെട്ടതാണ് ജസ്റ്റിസ് ഫോര്‍ സിഖ്.
സിഖ് ഫോര്‍ ജസ്റ്റിസിന് വേണ്ടി അവരുടെ നിയമോപദേഷ്ടാവും അറ്റോര്‍ണി ജനറലുമായ ഗുര്പാറ്റ് വാന്റ് പാന്നമാണ് കേസ് നല്‍കിയത്. നേരത്തെയൊന്നും ഈ ആരോപണവുമായി വരാതെ ഇപ്പോള്‍ ഈ പരാതി നല്കാന് കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഈ കേസില്‍ സാക്ഷി പറയാന്‍ തയ്യാറായ നിരവധിയാളുകളുണ്ടായിരുന്നു.
എന്നാല്‍ അമിതാഭിന് രാജീവ് ഗാന്ധിയോടും കോണ്‍ഗ്രസിനോടുമുള്ള അടുപ്പം കാരണം പലരെയും പോലെ അദ്ദേഹത്തിന്റെ പങ്കും അന്വേഷിച്ചില്ല. ഒരിക്കല്‍ ബച്ചന് പറഞ്ഞ ബ്ലഡ് ഫോര്‍ ബ്ലഡ് എന്ന വാക്കുകളാണ് ഇന്ത്യ മുഴുവന്‍ പടര്‍ന്നത്. കോടതി നടപടികള്‍ക്ക് സാക്ഷികളെ വിളിപ്പിക്കുകയാണെങ്കില്‍ അവരിതൊക്കെ വെളിവാക്കും- എന്നാണ് പാന്നം മറുപടി നല്‍കിയത്.
1995ലെ ആസ്ത്രേലിയ ക്രിമിനല്‍ കോഡ് ആക്ട് പ്രകാരമാണ് ബച്ചനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മനുഷ്യത്വത്തിനെതിരെ ലോകത്തെവിടെ കുറ്റകൃത്യം നടന്നാലും ആസ്ത്രേലിയന്‍ കോടതിക്ക് കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കും.
ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോക്കൊപ്പം ദി ഗ്രേറ്റ് ഗാറ്റ്സ്ബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സിഡ്നിയിലാണ് ബച്ചനിപ്പോള്‍.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications