കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിതാഭ് ബച്ചനെതിരെ ക്രിമിനല്‍ കേസ്

  • By Lakshmi
Google Oneindia Malayalam News

Amitabh Bachchan
ന്യൂയോര്‍ക്ക്: ബോളിവുഡ് താരം അമിതാഭ് ബച്ചനെതിരെ യു.എസ് ആസ്ഥാനമായ സിഖ് മനുഷ്യാവകാശ സംഘടന ക്രിമിനല്‍ കേസ് നല്‍കി. 1984 നവംബറിലെ സിഖ് കലാപത്തിന് മുമ്പുള്ള ഗൂഡാലോചനയില്‍ ബച്ചന്‍ പങ്കെടുത്തുവെന്നും കലാപത്തിന് പ്രേരണയും സഹായവും നല്‍കിയെന്നുമാരോപിച്ചാണ് പരാതി.

ആസ്‌ത്രേലിയയിലെ കോമണ്‍വെല്‍ത്ത് പബഌക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ ക്രിസ്റ്റഫര്‍ ക്രേഗിനാണ് സിഖ്‌സ് ഫോര്‍ ജസ്റ്റിസ്(എസ്.എഫ്.ജെ) പരാതി നല്‍കിയത്. കേന്ദ്രമന്ത്രി കമല്‍നാഥിനെതിരെ ഈ സംഘടന നേരത്തെ ക്രിമിനല്‍ കേസ് നല്‍കിയിരുന്നു. ഇതില്‍ കോടതി കമല്‍നാഥിന് നോട്ടീസ് അയച്ചിട്ടുണ്ട്.

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ജസ്റ്റിസ് ഫോര്‍ സിഖാണ് പരാതി നല്‍കിയിരിക്കുന്നത്. 1984ലെ കലാപത്തിന് ഇരകളായവരുടെ നീതിക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന വിക്ടിംസ് ജസ്റ്റിസ് ആന്റ് വെല്‍ഫെയര്‍ സൊസൈറ്റി, ആള്‍ ഇന്ത്യ സിഖ് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ എന്നിവരുള്‍പ്പെട്ടതാണ് ജസ്റ്റിസ് ഫോര്‍ സിഖ്.

സിഖ് ഫോര്‍ ജസ്റ്റിസിന് വേണ്ടി അവരുടെ നിയമോപദേഷ്ടാവും അറ്റോര്‍ണി ജനറലുമായ ഗുര്‍പാറ്റ് വാന്റ് പാന്നമാണ് കേസ് നല്‍കിയത്. നേരത്തെയൊന്നും ഈ ആരോപണവുമായി വരാതെ ഇപ്പോള്‍ ഈ പരാതി നല്‍കാന്‍ കാരണമെന്താണെന്ന് ചോദിച്ചപ്പോള്‍ ഈ കേസില്‍ സാക്ഷി പറയാന്‍ തയ്യാറായ നിരവധിയാളുകളുണ്ടായിരുന്നു.

എന്നാല്‍ അമിതാഭിന് രാജീവ് ഗാന്ധിയോടും കോണ്‍ഗ്രസിനോടുമുള്ള അടുപ്പം കാരണം പലരെയും പോലെ അദ്ദേഹത്തിന്റെ പങ്കും അന്വേഷിച്ചില്ല. ഒരിക്കല്‍ ബച്ചന്‍ പറഞ്ഞ ബ്ലഡ് ഫോര്‍ ബ്ലഡ് എന്ന വാക്കുകളാണ് ഇന്ത്യ മുഴുവന്‍ പടര്‍ന്നത്. കോടതി നടപടികള്‍ക്ക് സാക്ഷികളെ വിളിപ്പിക്കുകയാണെങ്കില്‍ അവരിതൊക്കെ വെളിവാക്കും- എന്നാണ് പാന്നം മറുപടി നല്‍കിയത്.

1995ലെ ആസ്‌ത്രേലിയ ക്രിമിനല്‍ കോഡ് ആക്ട് പ്രകാരമാണ് ബച്ചനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇതുപ്രകാരം മനുഷ്യത്വത്തിനെതിരെ ലോകത്തെവിടെ കുറ്റകൃത്യം നടന്നാലും ആസ്‌ത്രേലിയന്‍ കോടതിക്ക് കേസ് കൈകാര്യം ചെയ്യാന്‍ സാധിക്കും.

ഹോളിവുഡ് താരം ലിയനാഡോ ഡി കാപ്രിയോക്കൊപ്പം ദി ഗ്രേറ്റ് ഗാറ്റ്‌സ്‌ബൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി സിഡ്‌നിയിലാണ് ബച്ചനിപ്പോള്‍.

English summary
A US based Sikh group has lodged a criminal complaint against Indian film star Amitabh Bachchan in Australia for his alleged role in November 1984 anti-Sikh riots.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X