"ഡോണ്ട് ഷൂട്ട്" ; ഗദ്ദാഫിയുടെ അവസാനഗര്‍ജ്ജനം

ഏറ്റുമുട്ടലില്‍ കാലിലും മറ്റും പരുക്കുപറ്റിയ ഗദ്ദാഫിയെ ഒളിത്താവളത്തില്‍ നിന്നും ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോഴും ശ്വാസം നിലച്ചിരുന്നില്ല.
ഓരോ നഗരവും വീഴുമ്പോഴും ഗദ്ദാഫിയുടെ ജന്മനാടായ സിര്‍ത്തില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ശക്തമായ ചെറുത്തുനില്‍പാണു നടത്തിയത്. ലിബിയയുടെ മണ്ണില്‍ മരിക്കുമെന്നും ഭീരുവിനെപ്പോലെ ഒളിച്ചോടില്ലെന്നും നേരത്തേ പ്രഖ്യാപിച്ച ഏകാധിപതിക്കു വെടിയേറ്റതു ജന്മനാട്ടിലാണെന്നതു യാദൃച്ഛികമായി.
1969ല്‍ ഒരു അട്ടിമറിയിലൂടെയാണ് ഗദ്ദാഫി ലിബിയയുടെ അധികാരം കയ്യാളിയത്. തുടര്‍ന്ന് ലിബിയന്‍ ജനതയുടെ മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചു. രാജ്യത്തിന്റെ സമ്പത്ത് മുഴുവന്‍ കൊള്ളയടിച്ച് വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചു.












Click it and Unblock the Notifications