കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദീപാവലിയ്ക്ക് ഐടിക്കാര്‍ക്ക് സമ്മാനങ്ങളില്ല

  • By Lakshmi
Google Oneindia Malayalam News

Diwali
ഹൈദരാബാദ്: തിരിച്ചുവരുന്ന സാമ്പത്തികമാന്ദ്യ ഭീഷണിയും പൊതുവേ ബിസിനസ് രംഗത്തുള്ള ഉണര്‍വില്ലായ്മയുമെല്ലാം ചേര്‍ന്ന് ഇത്തവണ ഐടിക്കാരുടെ ദീപാവലിയുടെ നിറം കെടുത്തുന്നു. പൊതുവേ ദീപാവലിക്കാലത്ത് രാജ്യത്തെ മിക്ക ഐടി കമ്പനികളും ജീവനക്കാര്‍ക്ക് ബോണസും പ്രത്യേക സമ്മാനങ്ങളുമെല്ലാം നല്‍കാറുണ്ട്. എ്ന്നാല്‍ ഇത്തവണ ഇതിന്റെയെല്ലാം നിരക്ക് കുറയുകയാണ്.

കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലേയ്ക്കുള്ള ദീപാവലി സമ്മാനങ്ങള്‍ തയ്യാറാക്കി നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഇത്തവണ കിട്ടിയിരിക്കുന്ന ഓര്‍ഡറുകള്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വളരെ കുറവാണ്. സാധാരണയില്‍ നിന്നും മാറി എണ്‍പത് ശതമാനത്തോളം കുറവാണ് ഇതിലുണ്ടായിരിക്കുന്നതെന്നാണ് ഇത്തരം സ്ഥാപനത്തിന്റെ നടത്തിപ്പുകാര്‍ പറയുന്നത്.

മിക്ക കമ്പനികളുടെ ദീപാവലി സമ്മാനങ്ങള്‍ക്കായുള്ള ബജറ്റ് വെട്ടിക്കുറച്ചിരിക്കുകയാണ്. ഐടി കമ്പനികള്‍ക്ക് പുറമേ ഫാര്‍മസ്യൂട്ടിക്കല്‍, ടെക്‌സ്റ്റൈല്‍, ധനകാര്യം തുടങ്ങി എല്ലാ മേഖലകളിലും ദീപാവലി ആഘോഷത്തിന്റെ പൊലിമ കുറയുകയാണ്.

ചില സ്ഥാപനങ്ങള്‍ ദീപാവലിസ്‌പെഷ്യല്‍ ആയി ജീവനക്കാര്‍ക്ക് പ്രത്യേകിച്ച് ഒന്നും നല്‍കേണ്ടതില്ലെന്ന തീരുമാനത്തിലാണ്. സാധാരണ നിലയില്‍ മിക്ക ഐടി കമ്പനികളിലും ടി ഷേര്‍ട്ടുകള്‍, ചുരിദാര്‍, സാരി, ഡയറി, അധികം ചെലവില്ലാത്ത ഇലക്ട്രോണിക് വസ്തുക്കള്‍, ബാഗുകള്‍ തുടങ്ങിയവയാണ് ദീപാവലി സമ്മാനമായി ജീവനക്കാര്‍ക്ക് നല്‍കാറുള്ളത്.

ഇത്തരം വസ്തുക്കള്‍ മൊത്തത്തില്‍ വാങ്ങിക്കുമ്പോള്‍ ആളൊന്നിന് അഞ്ഞൂറു രൂപവരെ മാത്രമേ ചെലവുവരുകയുള്ളു. എന്നാല്‍ ഇത്തരത്തിലുള്ള സമ്മാനങ്ങള്‍ നല്‍കുന്നതില്‍പ്പോലും കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സാധാരണ ആയിരം രൂപയ്ക്ക് മുകളിലുള്ള സമ്മാനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ബജറ്റ് ചുരുക്കി, ലളിത സമ്മാനങ്ങളില്‍ ഒതുക്കിയിരിക്കുകയാണ്.

വലിയൊരു സാമ്പത്തിക മാന്ദ്യം വരാനിരിക്കുന്നുവെന്ന തരത്തിലുള്ള സൂചനകള്‍ തന്നെയാണ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ മാറ്റിച്ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ദസറയ്ക്കുതന്നെ കമ്പനികള്‍ ഇത്തരം ചെലവുചുരുക്കല്‍ നടപടികളിലേയ്ക്ക് കടന്നിരുന്നു. പൊതുവേ സമ്മാനങ്ങളും ബോണസുകളും നല്‍കുന്ന പതിവ് ദസറയ്ക്കുണ്ട്, എന്നാല്‍ ഇത്തവണ ഈ പതിവ് പരിപാടികളൊന്നും കൂടുതല്‍ കമ്പനികളിലുമുണ്ടായില്ല.

English summary
Corporate gift manufacturers in the city are headed for a dull Diwali. Usually loaded with orders during the festive season, these manufacturers are reeling under an 80% drop in business this year, thanks to profit-starved private companies drastically shrinking their gift budgets,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X