2ജി: രാജക്കെതിരെ വഞ്ചനാക്കുറ്റം

ജീവപര്യന്തം ശിക്ഷ വരെ വിധിക്കാവുന്ന കുറ്റമാണ് രാജയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമപ്രകാരമാണ് കനിമൊഴിക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. മറ്റുപ്രതികളായ 14 പേരും മൂന്ന് കമ്പനികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി.
ഇടപാടില്‍ പങ്കുള്ള മൂന്ന് കമ്പനികള്‍ക്കെതിരെയും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. പ്രതികള്‍ വിശ്വാസ വഞ്ചനയും ഗൂഢാലോചനയും നടത്തിയെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കി. അഴിമതി നിരോധനനിയമത്തിലെ വിവിധവകുപ്പുകള്‍പ്രകാരമാണ് കനിമൊഴിയ്‌ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.
2 ജി സ്‌പെക്ട്രവും വിതരണം ചെയ്തതിലെ ക്രമക്കേടുകള്‍വഴി ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പറയുന്നത്. സ്‌പെക്ട്രം വിതരണംവഴി ഖജനാവിന് 1.76 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications