സര്‍ക്കാര്‍ ബസില്‍ സിനിമാപ്രചാരണം; നടന്‍ കുടുങ്ങി

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് ഓടിക്കുന്നവര്‍ക്കു ഒരു സ്വീഡിഷ് കമ്പനി നല്‍കുന്ന പരിശീലന ക്ലാസില്‍ പങ്കെടുത്തിരിക്കണം. അതിന് ശേഷം നടത്തുന്ന ടെസ്റ്റില്‍ വിജയിക്കുകയും വേണം. എന്നാല്‍ നടന്‍ ഈ പരിശീലന ക്ലാസില്‍ പങ്കെടുക്കുകയോ ടെസ്റ്റ് പാസാവുകയോ ചെയ്തിട്ടില്ല. ഇതിന് പുറമേ സര്‍ക്കാരിന്റെ ബസ് സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവെന്ന കുറ്റവും ദര്‍ശന്‍ ചെയ്തുവെന്ന് ആരോപിക്കപ്പെടുന്നു.
സാധാരണ ബസ് പോലെ അത്ര എളുപ്പത്തില്‍ വോള്‍വോ ബസ് കൈകാര്യം ചെയ്യാനാവില്ലെന്ന് ഇതിന്റെ ഓപ്പറേഷണല്‍ ഡയറക്ടര്‍ കെഎ രാജ്കുമാര്‍ പറയുന്നു. ഇതിന് പുറമേ ദര്‍ശന് ഹെവി പാസഞ്ചര്‍ ലൈസന്‍സ് ഉണ്ടോ എന്ന കാര്യവും പരിശോധിയ്ക്കണമെന്ന് രാജ്കുമാര്‍ ആവശ്യപ്പെട്ടു. എച്ച്പിവി ലൈസന്‍സ് ഇല്ലെങ്കില്‍ ദര്‍ശന്‍ 1,500 രൂപ പിഴയൊടുക്കേണ്ടി വരും. സാരഥി എന്ന ചിത്രത്തിന്റെ പ്രചാരണത്തിനായാണ് ദര്‍ശന്‍ വോള്‍വോ ബസ് ഓടിച്ചത്.












Click it and Unblock the Notifications