ആന്റ്ലിയയില്‍ താമസിച്ചാല്‍ മുകേഷിന് നാശം

ന്യൂയോര്‍ക്കിലെ മാന്‍ഡരിന്‍ ഓറിയന്റല്‍ ഹോട്ടല്‍ മാതൃകയിലാണ് ആന്റ്്‌ലിയ പണിതിരിക്കുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ ത്രികോണാകൃതി ഇപ്പോള്‍ വില്ലനായിരിക്കുകയാണ്. ഈ രീതിയില്‍ പണിത കെട്ടിടം താമസയോഗ്യമല്ലത്രേ.
മുകേഷിന്റെ ഭാര്യ നിത അംബാനിയാണ് കെട്ടിടത്തിന്റെ മാതൃകയും മറ്റും തീരുമാനിച്ചത്. മാന്‍ഡരിന്‍ ഹോട്ടലിന്റെ മാതൃകയില്‍ത്തന്നെ വീടുവേണമെന്നതായിരുന്നു നിതയുടെ സ്വപ്നം. പക്ഷേ ഇപ്പോള്‍ കെടിട്ടം പണിതുയര്‍ത്തിയിട്ടും മുകേഷിനും കുടുംബത്തിനും തറവാട്ടു വീട്ടില്‍ത്തന്നെ കഴിയേണ്ടിവരുകയാണ്.
ആന്റ്‌ലിയയ്ക്ക് വാസ്തു തകരാറുകളുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇപ്പോള്‍ വീടിന്റെ വാസ്തുശാസ്ത്രവും മുകേഷിന്റെ ജാതകയും തമ്മില്‍ വലിയ പൊരുത്തക്കേടുകളുണ്ടെന്നാണ് കേള്‍ക്കുന്നത്. വിദേശമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ചെലവേറിയ ആഢംബര ഭവനം എന്ന രീതിയില്‍ ലോകമൊട്ടുക്കും ആന്റ്‌ലിയ വലിയ വാര്‍ത്തയായിരുന്നു. അതുകൊണ്ടുതന്നെയാണ് മുകേഷ് ഇവിടേയ്ക്ക് ഇനിയും താമസം മാറാത്തതും വാര്‍ത്തയായിരിക്കുന്നത്.
ആന്റ്‌ലിയയില്‍ താമസിച്ചാല്‍ മുകേഷിന് സാമ്പത്തികവും ആരോഗ്യപരവുമായ പ്രതിസന്ധികളുണ്ടാകുമെന്നാണത്രേ ജ്യോത്സ്യന്‍മാര്‍ പറയുന്നത്. കെട്ടിടത്തിന്റെ പ്രത്യേകതയുള്ള ആകൃതിയും മറ്റും ഇത് സ്ഥിരതാമസത്തിനുള്ള ഒരു വീടായി ഉപയോഗിക്കുന്നതിന് തടസമുണ്ടാക്കുന്നുണ്ടത്രേ.
2010 ഒക്ടോബറിലാണ് ആന്റ്‌ലിയയുടെ പണി പൂര്‍ത്തിയായത്. ഇതുവരെയും ഇവിടെ ആരും താമസം തുടങ്ങിയിട്ടില്ല. എന്നാല്‍ കെട്ടിടത്തിന്റെ വാസ്തു സംബന്ധിച്ച് ഇത്തരത്തിലൊരു പ്രശ്‌നവുമില്ലെന്നും മുകേഷ് കുടുംബവും താമസിയാതെ ആന്റ്‌ലിയയിലേയ്ക്ക് താമസം മാറ്റുമെന്നുമാണ് അംബാനിയുടെ വക്താവ് പറയുന്നത്.
കെട്ടിടനിര്‍മാണം തുടക്കത്തിലേ വിവാദത്തിലായിരുന്നു. ഭൂമി വഖഫ് ബോര്‍ഡിന്‍േറതാണെന്നും നിയമങ്ങള്‍ പാലിക്കാതെയാണ് ഭൂമി മുകേഷിന് വിറ്റതെന്നുമായിരുന്നു ആദ്യ വിവാദം. പിന്നീട് വീടിന് ആവശ്യമായ വൈദ്യുതിയുടെയും വെള്ളത്തിന്റേയുമെല്ലാം അളവ് ചൂണ്ടിക്കാട്ടി പലരും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
കെട്ടിടത്തില്‍ മൂന്ന് ഹെലിപാഡുകളുണ്ട്, ഇവയ്ക്ക് അനുമതി നല്‍കുന്നത് സംബന്ധിച്ചും പ്രശ്‌നങ്ങളുണ്ടായി. മുംബൈ നഗരസഭ ഇതുവരെ ഇവയ്ക്ക് അനുമതി നല്‍കിയിട്ടില്ല.












Click it and Unblock the Notifications